രാജ്ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മാർച്ച് പത്തിന് നടക്കും.


 

'മധുരരാജ' യ്ക്ക്ശേഷം നെൽസൺ ഐപ്പ് സിനിമാസ് നിർമ്മിക്കുന്ന " പ്രൊഡക്ഷൻ നമ്പർ 3 " ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മലയാള സിനിമയിലെപ്രശ്സതതാരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും ഫേസ്ബുക്ക് പേജുകളിലൂടെ മാർച്ച് പത്തിന് രാവിലെ പത്തിന് റിലീസ്    ചെയ്യും. 


ചെസ് ,കങ്കാരു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജ്ബാബുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഥ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളിയും, ഛായാഗ്രഹണം പ്രമോദ് കെ. പിള്ളയും നിർവ്വഹിക്കും. 


നെൽസൺ ഐപ്പ്, ഷാ ഫയ്സി, സുജൻകുമാർ തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. അജു വി.എസാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ . ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ. 


No comments:

Powered by Blogger.