ഓസ്കാർ അവാർഡ് : ഇന്ത്യയുടെ ഇരട്ട നേട്ടത്തിന് അഭിനന്ദനങ്ങൾ .
ഓസ്കാർ അവാർഡ് :  ഇന്ത്യയുടെ ഇരട്ട നേട്ടത്തിന് അഭിനന്ദനങ്ങൾ .ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡ് ഡോള്‍ബി തിയേറ്ററിൽ 95- മത്‌ ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയ്ക്ക് ഇരട്ട നേട്ടം . മികച്ച ഒറിജിനല്‍ സോങ്ങിനും , മികച്ച ഹ്രസ്വ ഡോക്യൂമെന്ററി ചിത്രത്തിനുമുള്ള ഓസ്കർ അവാർഡുകൾ ഇന്ത്യൻ ചിത്രങ്ങൾ നേടി .

ഇന്ത്യയിൽ നിന്നുള്ള "ദ എലിഫന്റ് വിസ്പറെർസ്‌ " ന് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള 95 മത്‌ ഓസ്കാർ പുരസ്കാരം ലഭിച്ചു. കാർത്തികി ഗോൺസാൽവസ്, ​ഗുനീത് മോം​ഗ എന്നിവരാണ് ദ എലിഫന്റ് വിസ്പറെർസിന്റെ സംവിധായകർ.


രാജമൗലി സംവിധാനം ചെയത്‌  വൻവിജയം നേടിയ ആര്‍ആര്‍ആര്‍ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി സംഗീത സംവിധായകൻ കീരവാണി ഒരുക്കിയ " നാട്ട് നാട്ട് " എന്ന വളരെ പ്രശസ്തമായ ഗാനം മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഓസ്കാർ പുരസ്‌കാരം സ്വന്തമാക്കി .


തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമായ ഡോക്യുമെന്ററിയിൽ രഘു എന്ന അനാഥനായ ആനക്കുട്ടിയെപരിപാലിക്കുന്നതിനായി ജീവിതം സമർപ്പിച്ച ബൊമ്മൻ-ബെല്ലി എന്നീ ആദിവാസി ദമ്പതികളുടെ അനുഭവ കഥയാണ് " ദ എലിഫന്റ് വിസ്പറെർസ് " അനാവരണം ചെയ്യുന്നത് .  ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ് .


No comments:

Powered by Blogger.