"ഒഴുകി ഒഴുകി ഒഴുകി "സഞ്ജീവ് ശിവന്റെ ചിത്രം .


 "ഒഴുകി ഒഴുകി ഒഴുകി "സഞ്ജീവ് ശിവന്റെ ചിത്രം .




നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് ഒഴുകി ഒഴുകി, ഒഴുകി... സഞ്ജീവ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.




ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ തിളങ്ങിയ സന്തോഷ് ശിവൻ - സംഗീത് ശിവൻ സഹോദരന്മാരിലെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ ഫീച്ചർ ഫിലിമുകളിലൂടെയും ഡോക്കുമെന്ററികൾ, ഷോർട്ട് ഫിലിമുകളിലേയും ഏറെ ശ്രദ്ധേയനാണ്.


ഡ്രൈ പ്പോഡ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സഞ്ജീവ് ശിവൻ ഒരുക്കിയ മത്തി രണ്ട് പുരസ്ക്കാരങ്ങ മാണ് ഫീച്ചർ, ഫിലിം, ഡോക്കുമെന്ററി എന്നിവക്കു ലഭിച്ചിട്ടുള്ളത്.ഈ ബാനറിലാണ് ഒഴുകി ഒഴുകിഒഴുകിഎന്നചിത്രംഒരുക്കുന്നത്ജലത്തിൽ ഒഴുകി നടക്കുന്ന ആയിരക്കണക്കിന്അജ്ഞാതമൃതദേഹങ്ങൾക്കു മുന്നിലാണ് ഈ ചിത്രം സമർപ്പിക്കുന്നത്.



പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം.. ഈ അന്വേഷണത്തിനിടയിൽ അവൻ ഒരു കൊലപാതകത്തിൽ കുരുങ്ങുന്നതോടെ ഈ ചിത്രം സംഘർഷഭരിതമാകുന്നു.

ശിവൻ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്.


സൗബിൻ ഷാഹിർ . നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, എന്നിവരും പ്രധാന താരങ്ങളാണ്.ബി.ആർ. പ്രസാദിന്റേതാണ് തിരക്കഥ.


ഓസ്ക്കാർ അവാർഡു ജേതാവായ റസൂർൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്.ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.സംസ്ഥാന അവാർഡു ജേതാവായ മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.


ഒൻപത് മൂന്നുതവണ ദേശീയ അവാർഡിനർഹനായ ശീകർ പ്രസാദാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.ദീപ്തി ശിവനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.