നിഗൂഢത്തിലെ അനൂപ് മേനോന്റെ പുതിയക്യാരക്ടർ പോസ്റ്റർ എത്തി.




നിഗൂഢത്തിലെ അനൂപ്മേനോന്റെ പുതിയക്യാരക്ടർ പോസ്റ്റർ എത്തി.







നിഗൂഢത്തിലെ അനൂപ് മേനോന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ  പുറത്ത് വിട്ടിട്ടില്ല.

നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ , എന്നിങ്ങനെ മൂന്നു പേർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന നിഗൂഢത്തിന്റെ  ടാഗ് ലൈൻഎ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി - നിഗൂഢമായ ഒരു യാത്രയുടെ കഥയെന്നാണ് .  ജി & ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.   


                                        

അനൂപ് മേനോനുംഇന്ദ്രൻസിനുമൊപ്പം, സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - പ്രദീപ് നായർ, സംഗീനം - റോണി റാഫേൽ, ഗാനങ്ങൾ - കൃഷ്ണ ചന്ദ്രൻ . സി.കെ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ, കലാ സംവിധാനം. - സാബുറാം,, വസ്ത്രാലങ്കാരം - ബസി ബേബി ജോൺ, മേയ്ക്കപ്പ് - സന്തോഷ് വെൺപകൽ , എഡിറ്റിംഗ് - സുബിൻ സോമൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - ശങ്കർ , എസ്.കെ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഹരി കാട്ടാക്കട .പ്രൊഡക്ൻ മാനേജർ - കുര്യൻ ജോസഫ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ - പ്രമേഷ് പ്രഭാകർ .



വാഴൂർ ജോസ്.

No comments:

Powered by Blogger.