വിഷപ്പുക പടർത്തിയ 'ബ്രഹ്മപുരം' സിനിമയാകുന്നു; കലാഭവൻ ഷാജോൺ നായക വേഷത്തിൽ
വിഷപ്പുക പടർത്തിയ 'ബ്രഹ്മപുരം' സിനിമയാകുന്നു; കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ അഭിനയയിക്കുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെതീപിടിത്തവുംഇതുവരെയുളള സംഭവവികാസങ്ങളുംസിനിമയാകുന്നു. 


കലാഭവൻ ഷാജോൺ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിന് 'ഇതുവരെ' എന്നാണ് പേരിട്ടിരിക്കുന്നത്. 

സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനിൽ തോമസാണ്. പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബം നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ ചർച്ച ചെയ്യപ്പെടുന്നത്.


നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ 'മിന്നാമിനുങ്ങ്' എന്ന സിനിമയുടെ സംവിധായകനാണ് അനിൽ തോമസ് .
|


No comments:

Powered by Blogger.