"ഗ്രാനി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
 "ഗ്രാനി " ഫസ്റ്റ് ലുക്ക് പോസ്റ്റർ

 പുറത്തിറങ്ങി.കാത്തോ മൂവി മേക്കേഴ്സിൻ്റെ ബാനറിൽകലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

If nothing is going well 

Call your grandmother

( ഒന്നും ശരിയായില്ലങ്കിൽ മുത്തശ്ശിയെ വിളിക്കൂ)

എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ബന്ധങ്ങൾക്കും മൂല്യങ്ങൾക്കുമുളള പ്രാധാന്യം നഷ്ടമായിക്കൊണ്ടിരി ക്കുന്ന സാഹചര്യത്തിൽഇത്തരമൊരു സന്ദേശം പകരുന്ന സിനിമയുടെ പ്രസക്തി ഏറെ വലുതാണ്.ബാലതാരങ്ങളായ നിവിൻ, പാർവ്വതി, ശോഭാ മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.രൺജി പണിക്കർ, ബിജു പപ്പൻ, ജയകൃഷ്ണൻ, തോമസ്.കെ.ജോസഫ്, ലീനാ നായർ,ശ്രയ,റിയാസ് നർമ്മ കല, തിരുമല രാമചന്ദൻ ,ഗായത്രി സുബ്രഹ്മണ്യം, സുറേഷ് ബാബു എന്നിവന്ദം പ്രധാന താരങ്ങളാണ്.കഥ , ഗാന രചന - കലാധരൻ ,സംഗീതം - എം.ജയചന്ദ്രൻ, ജയൻ പിഷാരടി,ഛായാഗ്രഹണം. ഉണ്ണി മടവൂർ,എഡിറ്റിംഗ് - വിപിൻ മാത്തൂർ,നിർമ്മാണ നിർവ്വഹണം - സേതു അടൂർ .

No comments:

Powered by Blogger.