ആര്യ ബാബു ആദ്യമായി നായികയാകുന്ന ചിത്രം" 90 : 00 മിനിറ്റ്സ് " മാർച്ച് പത്തിന് റിലീസ് ചെയ്യും.


 

ആര്യ ബാബു ആദ്യമായി നായികയാകുന്ന ചിത്രം" 90 മിനിറ്റ്സ് "  മാർച്ച് പത്തിന് റിലീസ് ചെയ്യും.

 

അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനവ് സിനിമയുടെ ഒരു പ്രധാന പ്രമേയമാണ്.നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഫീനിക്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗാഡ്വിൻ മൈക്കിൾ, ഷിബു മുരളി, മിജോ ജോസഫ്, റോംസൺ തോമസ്  എന്നിവർചേർന്ന്നിർമ്മിക്കുന്നു.



എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് പോൾസിറിൽ,സൂസൻമൈക്കിൾ.ചിത്രത്തിൽ ആര്യ ബാബു, അരുൺ കുമാർ, സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, ശ്രീറാം രാമചന്ദ്രൻ,ബേബി ഐസ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്  ചിത്രം.



നിതിൻ തോമസ്, ഷിബു മുരളി, മിജോ ജോസഫ് എന്നിവരാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം  സൈനുൽ ആബിദ്. എഡിറ്റിംഗ് പ്രമോദ്, ഓടയാഞ്ചൽ, സംഗീതവും പശ്ചാത്തല സംഗീതവും  ഒരുക്കിയിരിക്കുന്നത് സനൽ വാസുദേവ്, സൗണ്ട് ഡിസൈനിങ് കരുൺ പ്രസാദ്, ഡി ഐ സെൽവിൻ വർഗീസ്, ആർട്ട് സീമോൻ വയനാട്, മേക്കപ്പ് അൻസാരി ഈസ്‌ മേക്ക്, കോസ്റ്റ്യൂം ഷൈബി ജോസഫ് ചക്കാലക്കൽ, വി എഫ് എക്സ് സിൻ ബസ്  സിനിമ നെറ്റ്‌വർക്ക്, ഡയറക്ടർ അസോസിയേറ്റ് നിധീഷ് ഇരിട്ടി, സ്റ്റിൽസ് ഹേമന്ത്‌ എം കെ, ഡിസൈൻ സ്റ്റുഡിയോസിൻബസ്,സ്റ്റോറിബോർഡ്  റിബു മഠത്തിൽ തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .


 പിആർ ഒ:  മഞ്ജു ഗോപിനാഥ്.

No comments:

Powered by Blogger.