മാൻഹോൾ സിനിമയുടെ നിർമ്മാതാവ് എം പി വിൻസെന്റ് ( 81) അന്തരിച്ചു .
ഏറ്റവും മികച്ച ചിത്രത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരം നേടിയ മാൻഹോൾ സിനിമയുടെ നിർമ്മാതാവ് എം പി വിൻസെന്റ് ( 81) അന്തരിച്ചു. അസുഖബാധിതനായിചികിത്സയിലായിരുന്നു.മാധ്യമപ്രവർത്തകയും ചലച്ചിത്ര സംവിധായികയുമായ വിധു വിൻസെന്റ് മകളാണ് . ജോസ് വിൻസന്റ് ( ജപ്പാൻ ) ആൽവി വിൻസന്റ് ( ജർമ്മനി) എന്നിവരാണ് മറ്റ് മക്കൾ . ഭാര്യ - അൽഫോൺസാമ്മ.


വിസർജ്ജ്യ മാലിന്യ നിവാരണ തൊഴിലാളികളുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കുന്ന മാൻഹോൾ എന്ന സിനിമയ്ക്ക് നിർമ്മാതാക്കളെ കിട്ടാതെ വന്നപ്പോൾ അധ്യാപകനായ എം പി വിൻസെന്റ് ആദൗത്യംസ്വയംഏറ്റെടുക്കുകയായിരുന്നു . മികച്ച സംവിധായക പ്രതിഭയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിതയായി മകൾ വിധു വിൻസെന്റ് തെരഞ്ഞെടുക്കപ്പെടുന്നതിനും സംസ്ഥാന ബഡ്ജറ്റിൽ മാൻഹോൾ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ഫണ്ട് വകയിരുത്തുന്നതിനും അദ്ദേഹത്തിന്റെ ചിത്ര നിർമ്മാണ തീരുമാനം കാരണമായി .


സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന് കൊല്ലം ഭാരത രാഞ്ജി പള്ളിയിൽ .No comments:

Powered by Blogger.