പ്രിയദർശൻ ഒരുക്കുന്ന കൊറോണ പേപ്പേഴ്‌സിൻ്റെ ഓഫീഷ്യൽ ട്രെയിലർ മാർച്ച് 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും.



ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ നായകരാക്കി പ്രിയദർശൻ ഒരുക്കുന്ന കൊറോണ പേപ്പേഴ്‌സിൻ്റെ ഓഫീഷ്യൽ ട്രെയിലർ മാർച്ച് 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രേക്ഷകരിലേക്ക് എത്തുന്നു.


Premier Link 


https://youtu.be/Dsdnzjss4lI


ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും. 


എന്‍.എം ബാദുഷയാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി, ബാബു അന്നൂർ, നന്ദു പൊതുവാൾ, ഹന്ന റെജി കോശി, സതി പ്രേംജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്സാൻ കെ എസ്തപ്പാൻ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ: രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, സ്റ്റിൽസ്: ശാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


സലിം പി. ചാക്കോ .


No comments:

Powered by Blogger.