വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ സൈന്ധവ് ഡിസംബർ 22 ന് റിലീസ് ചെയ്യും.
വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ  സൈന്ധവ് ഡിസംബർ 22 ന്  റിലീസ് ചെയ്യും.


നിഹാരിക എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വെങ്കട്ട് ബോയനപള്ളി നിർമ്മിച്ച വിക്ടറി വെങ്കിടേഷിന്റെ  75-ാമത്തെ ചിത്രമായ സൈന്ധവ് അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. സൈലേഷ് കൊളാനുവിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻറെ ഷെഡ്യൂൾ ഇപ്പോൾ ഹൈദരാബാദിൽപുരോഗമിക്കുകയാണ്.


നീണ്ട ഷെഡ്യൂളുമായി പുരോഗമിക്കുന്ന ചിത്രത്തിൻറെ റിലീസ് തീയതി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.   ഡിസംബർ 22-ന് സൈന്ധവ് ലോകമെമ്പാടും ഗ്രാൻഡ് റിലീസ് ചെയ്യും. റിലീസ് തീയതി പുറത്തുവിട്ട പോസ്റ്ററിൽ അതീവ സ്റ്റൈലിഷായാണ് വെങ്കിടേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


വെങ്കിടേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായാണ് സൈന്ധവ് ഒരുങ്ങുന്നത്.ബോളിവുഡിലെ ബഹുമുഖ നടൻ നവാസുദ്ദീൻ സിദ്ദിഖി  ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലൂടെ നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.   സന്തോഷ് നാരായണൻ ചിത്രത്തിനായി സംഗീതം നിർവ്വഹിക്കുന്നു.  എസ് മണികണ്ഠൻ ക്യാമറ ചലിപ്പിക്കുമ്പോൾ ഗാരി ബിഎച്ച് എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറുമാണ്.  കിഷോർ തല്ലൂരാണ് സഹനിർമ്മാതാവ്.


മറ്റ് അഭിനേതാക്കളെ ഉടൻ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിക്കും.  എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രമാണ് സൈന്ധവ്.


അഭിനേതാക്കൾ: വെങ്കിടേഷ്, നവാസുദ്ദീൻ സിദ്ദിഖി,രചന-സംവിധാനം: സൈലേഷ് കൊളാനുനിർമ്മാതാവ്: വെങ്കട്ട് ബോയനപള്ളി,ബാനർ: നിഹാരിക എന്റർടെയ്ൻമെന്റ്,സംഗീതം: സന്തോഷ്നാരായണൻ,സഹനിർമ്മാതാവ്: കിഷോർ തല്ലൂർ,ഡിഒപി: എസ്.മണികണ്ഠൻ,സംഗീതം: സന്തോഷ് നാരായണൻ ,എഡിറ്റർ: ഗാരി ബി.എച്ച്,പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ലവിഎഫ്എക്സ് സൂപ്പർവൈസർ: പ്രവീൺ ഘണ്ട ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കിട്ടരത്നം (വെങ്കട്ട്).

 


പിആർഒ: ശബരി

No comments:

Powered by Blogger.