" Lovefully Yours വേദ " മാർച്ച് മൂന്നിന് തിയേറ്ററുകളിലേക്ക്.





ശ്രീനാഥ് ഭാസി, രജീഷാ വിജയൻ, ഗൗതം വാസുദേവമേനോൻ, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ലവ്ഫുള്ളി യുവേഴ്സ് വേദ" .



ശരത്അപ്പാനി, അനിഖ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ,നിൽജ കെ ബേബി, ശ്രുതി ജയൻതുടങ്ങിയവരാണ് മറ്റു പ്രശസ്ത താരങ്ങൾ.


ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസ് നിർവഹിക്കുന്നു.കോ പ്രൊഡ്യൂസർ-അബ്ദുൾ സലീം, പ്രൊജക്ട് ഡിസൈനർ-വിബീഷ് വിജയൻ,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം.


ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടേയും,പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബാബു വൈലത്തൂർ എഴുതുന്നു.റഫീക്ക് അഹമ്മദ്,രതി ശിവരാമൻ,ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു.കല-സുഭാഷ് കരുൺ, മേക്കപ്പ്-ആർ ജി വയനാടൻ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, എഡിറ്റർസോബിൻസോമൻ,പരസ്യകല-യെല്ലോ ടൂത്ത്സ്,കളറിസ്റ്റ്-ലിജു പ്രഭാകരൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നിതിൻ സി സി,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ.


വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും ചർച്ച ചെയ്യുന്ന ചിത്രമാണ് "വേദ".


No comments:

Powered by Blogger.