ബെൻസൺ സൗണ്ട് അക്കാദമി തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി.




ബെൻസൺ സൗണ്ട് അക്കാദമി തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി.



22 വർഷമായി തിരുവനന്തപുരത്ത് വിജയകരമായി പ്രവർത്തിച്ചുവരുന്ന ബെൻസൺ ക്രിയേഷൻസ്  സൗണ്ട് സ്റ്റുഡിയോയുടെകീഴിൽ തുടങ്ങിയ  ബെൻസൺ സൗണ്ട് അക്കാദമിയുടെ ഉദ്ഘാടനം ഗായകൻ എം. ജി. ശ്രീകുമാർ നിർവഹിച്ചു.



അക്കാദമി രക്ഷാധികാരികളായ പന്തളം ബാലൻ,   ബെൻരാജ്, എ വി എം സൗണ്ട് എഞ്ചിനീയർ  ഡോ. സുരേഷ്,ഫാ. ജോഷ്വാ ജോൺ,  ബെൻ മോഹൻഎന്നിവർസംസാരിച്ചു.ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ആശംസകൾ അറിയിച്ചു.



സുനീഷ്, സുബാഷ് എന്നിവരുടെ നേതൃത്വത്തിൽആരംഭിച്ചഅക്കാദമിയിൽ ഡിപ്ലോമ  ഇൻ  ആഡിയോ  എഞ്ചിനീയറിംഗ് , ഡിപ്ലോമ  ഇൻ  മ്യൂസിക്  പ്രൊഡക്ഷൻ , ഡിജിറ്റൽ  ആഡിയോ  വർക്‌സ്റ്റേഷൻ  തുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.തിരുവനന്തപുരം ജഗതിയിലാണ്  അക്കാദമി പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക്  7907464907 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.


 

റഹിം പനവൂർ

ഫോൺ :9946584007

No comments:

Powered by Blogger.