സൂരജ് സൂര്യ ചിത്രം 'പാനിക് ഭവാനി'.


സൂരജ് സൂര്യ ചിത്രം 'പാനിക് ഭവാനി'നവാഗതനായ സൂരജ് സൂര്യ രചനയും സംവിധാനവും നിർവഹിച്ച് നായകനായ  പാനിക് ഭവാനി എന്ന ചിത്രം പ്രേക്ഷകരിലെത്താൻ ഒരുങ്ങുന്നു.രാജശ്രീ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്.കേരളത്തിൽ ജീവിക്കുന്ന പാവപ്പെട്ട ഒരു തമിഴ് കുടുംബത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ബേബി സായൂജ്യ, ശേഷിക, രാംജിത്, ജോസ്, നീനു, ഷീലാ നായർ, സുധീഷ്, ഷിഫാസ്, അജാസ്, സജിത്, ദിനകരൻ, സുബിസാം എന്നിവരാണ് മറ്റു  പ്രധാന താരങ്ങൾ.വൈകാരികമായ  ഒരു വിഷയത്തെഏറെസസ്പെൻസോടെയാണ്ചിത്രത്തിൽഅവതരിപ്പിച്ചിട്ടുള്ളത്. 
തമിഴ്, മലയാളം സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്. രണ്ടു ഭാഷകളിലും ഓരോ ഗാനവുമുണ്ട്. സൂരജ് സൂര്യ, സുന്ദർ കോയമ്പത്തൂർ എന്നിവരാണ് ഗാനരചയിതാക്കൾ. അജിത്‌ ഏലൂർ ആണ് സംഗീത സംവിധായാകൻ. മൻസൂർ ഇബ്രാഹിം, സിന്ധു കലാഭവൻ, സജിത ബിനു. എന്നിവരാണ് ഗായകർ.


ഈ  സിനിമയിലെ "കവിളൊന്നു തുടുക്കുമ്പോൾ .... " എന്ന ഗാനം പ്രേക്ഷകർ ഏറെ ആവേശത്തോടെ  സ്വീകരിച്ചുകഴിഞ്ഞു. നായകൻ സൂരജ് സൂര്യയും നായിക ശേഷികയുമാണ് മനോഹരമായ പ്രണയ  ഗാനരംഗത്ത് അഭിനയിച്ചത്.20 ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരാണ് ആകർഷകമായ ഈ  ഗാനം ആസ്വദിച്ചത്.

 ഛായാഗ്രഹണം : നൗഷാദ് ചെട്ടിപ്പടി. അസോസിയേറ്റ് ഡയറക്ടർമാർ :ഗോവിന്ദ് രാജ്, പ്രണവ് വിജയൻ. എഡിറ്റിംഗ്, വിഎഫ് എക്സ് : അരുൺ കൃഷ്ണ.കലാസംവിധാനം : അർജുൻ രാവണ. പശ്ചാത്തല സംഗീതം:രാകേഷ് കേശവൻ. വോയിസ്‌ മിക്‌സിംഗ്, സൗണ്ട് എഞ്ചിനീയർ :ഷാജി  അരവിന്ദ സാഗർ. ടെക്‌നിക്കൽ മാനേജർ, കളറിംഗ് :അർജുൻ അജിത്. പ്രൊഡക്ഷൻ  കൺട്രോളർ :ഷിഫാസ് ഹുസൈൻ. മേക്കപ്പ് :നീനു പയ്യാനയ്ക്കൽ.പോസ്റ്റർ ഡിസൈൻ :റെജീഷ് മുപ്പത്തടം.4 കെ പ്ലസ് മൂവീസ്. കോം  എന്ന ഒ റ്റിറ്റി പ്ലാറ്റ്ഫോമിലൂടെ  ചിത്രം പ്രേക്ഷകരിലെത്തും. 


വിനയൻ സംവിധാനം ചെയ്ത  വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കലാഭവൻ മണിയുടെ കൂടെ മാരാർ എന്ന കഥാപത്രത്തെ അവതരിപ്പിച്ച്  ശ്രദ്ധേയനായ  നടനാണ്  സൂരജ്  സൂര്യ. സൂരജ്  അഭിനയിച്ച  ആദ്യ ചിത്രമാണ്  അത്‌.വെബ്  സീരീസും ഷോർട്ട് ഫിലിമും സൂരജ്  സൂര്യ  മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. എറണാകുളം ഏലൂർ സ്വദേശിയാണ്  ഈ  യുവ  നായകൻ.
റഹിം പനവൂർ 

പിആർഒ

ഫോൺ : 9946584007

No comments:

Powered by Blogger.