ക്രിസ്റ്റഫർ ആന്റണി സംഹാരമൂർത്തിയാണ്. " ത്രില്ലടിപ്പിച്ച് ക്രിസ്റ്റഫർ .




Rating: ⭐⭐⭐⭐/5

സലിം പി. ചാക്കോ.

cpK desK.


"Biography of a Vigilante Cop " എന്ന ടാഗ് ലൈനോടെ മമ്മൂട്ടിയെ നായകനാക്കി ഉണ്ണികൃഷ്ണൻ ബി. സംവിധാനം ചെയ്ത  "ക്രിസ്റ്റഫർ " തിയേറ്ററുകളിൽ എത്തി. ത്രില്ലർ ഗണത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.


DPCAW മേധാവിയായി ഡി.ഐ.ജി ക്രിസ്റ്റഫർ ആയി മമ്മുട്ടി വേഷമിടുന്നു. സീതാറാം ത്രീമൂർത്തി അയ്യറായി വിനയ് റോയും, ആന്റണി ജോർജ്ജ് ജെറിയായി അർ. ശരത്കുമാറും,ഹോം സെകട്ടറി ബീന മറിയം ചാക്കോയായി സ്നേഹയും,എ.സി.പിസുലേഖയായിഅമലപോളും, അഡ്വ. ആമീന ഉസ്മാനായി ഐശ്വര്യ ലക്ഷ്മിയും , എ.എ സി.പി അഭിലാഷായി ദിലീഷ് പോത്തനും,ഡി.എസ്.ജോർജ്ജ്കൊട്ടാരക്കനായിഷൈൻടോംചാക്കോയും,മുഖ്യമന്ത്രിയായി സിദ്ദിഖും, സൂസനായി വിനീത കോശിയ, ബ്രദർ സൈമണായി ജിനുജോസഫും,കൗൺസിലറായി സോഹൻസീനുലാലും, അനിതയായി അദിഥി രവിയും വേഷമിടുന്നു.ഷഹീൻ സിദ്ദിഖ്,അമൽ രാജ് കലേഷ്, വാസന്തി , ദീപക് പറബോൾ, നിരപരാധി , നിതിൻ തോമസ്  അഭിനയിക്കുന്നു.



ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, കളറിസ്റ്റ്: ഷൺമുഖ പാഡ്യൻ, ഡി.ഐ: മോക്ഷ പോസ്റ്റ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ, പി.ആർ.ഒ:പി.ശിവപ്രസാദ്എന്നിവരാണ് അണിയറ പ്രവർത്തകർ.ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ് ഇരുപത് കോടി രൂപ മുതൽ മുടക്കിൽഈചിത്രംനിർമ്മിച്ചിരിക്കുന്നത്.രണ്ട്മണിക്കൂർ31മിനിറ്റാണ്സമയദൈർഘ്യം."ക്രിസ്റ്റഫോങ്ക് " എന്ന് പേരിട്ട ഇംഗ്ലീഷ് റാപ്പ്ഗാനംശ്രദ്ധേയമായിരുന്നു. ഗാനരചനയുംഗാനംപാടിയിരിക്കുന്നതും ജാക്ക് സ്റ്റൈൽസാണ്.സൈബർ സിസ്റ്റം ഓസ്ട്രേലിയ ആണ് സഹ നിർമ്മാണം .


"വൈകിയ നീതി നീതി നിഷേധമാണ് " ക്രിസ്റ്റഫർ സിനിമയുടെ പ്രമേയം. ഇന്നത്തെ സമുഹത്തിൽ പറയുകയും ചർച്ചയേണ്ട വിഷയവുമാണ് സിനിമ സംസാരിക്കുന്നത്. സ്ഥിരം കാണുന്ന മാസ് സിനിമയല്ല ഇത്. പുതിയ മേക്കിംഗ് രീതി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു.എക്സ്ട്ര ജ്യൂഡിഷൽ കൺഫെൻഷനാണ് സിനിമയുടെ രീതി. സ്ത്രീകളെ റേപ്പ് ചെയ്യത് കൊല്ലുന്നവരെയും അതിക്രമങ്ങൾനടത്തുന്നവർക്കെതിരെയും തോക്ക് കാഞ്ചി വലിക്കും. പോലീസിനോടും നിയമത്തോടും വിശ്വാസമില്ലാത്തവർ ക്രിസ്റ്റഫറെ അനുകൂലിക്കും.


മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസാണ് മുഖ്യ ആകർഷണം. ജെസ്റ്റിൻ വർഗ്ഗിസിന്റെ  പശ്ചാത്തലസംഗീതം മനോഹരം. സമൂഹത്തിൽ നമ്മുടെ സ്ത്രീകൾ നേരിടുന്ന ഗുരുതരമായ ചില പ്രശ്നങ്ങൾ  സിനിമയിലുണ്ട്. ഉണ്ണികൃഷ്ണൻ ബി. സംവിധാനം ചെയ്ത ചിത്രങ്ങളിൽ  മികച്ച സിനിമയായിക്കും ഇത് . " ക്രിസ്റ്റഫർ " മികച്ച ദൃശ്യങ്ങളും സംഗീതവുമുള്ള സൈറ്റലീഷ് ചിത്രമാണ് "ക്രിസ്റ്റഫർ " .


നീതിന്യായവ്യവസ്ഥയോട് തന്നെ അമർഷവും സഹതാപവും തോന്നിയ ഇരട്ട ചങ്കുള്ളൊരു പോലീസ് ഉദ്യോഗസ്ഥൻ തോക്കിൻകുഴലിലൂടെ നിയമം നടപ്പിലാക്കാൻ ഇറങ്ങുമ്പോൾ അയാളുടെ   നീതിയും നിയമവും അയാളുടെ ശരികൾ മാത്രം....







No comments:

Powered by Blogger.