നന്ദിത.
നന്ദിത.
അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞു പോയ പ്രിയ കവിയത്രി നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു.
ക്യാംപസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞ് നിൽക്കുന്ന നന്ദിതയെന്ന എഴുത്തുക്കാരി , പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേർത്തവൾ, ക്യാംപസിലെ കുട്ടികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായവൾ. ഒരു ദിവസം പറയത്തക്ക കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ മരണത്തിൻ്റെ പടികൾ ഇറങ്ങി പോയവൾ നന്ദിത. ഒരു പാട് ചോദ്യങ്ങൾ അവശേഷിപ്പിച്ച് ഉത്തരമായി കുറച്ച് ഡയറി കുറുപ്പുകൾ അവശേഷിപ്പിച്ച് കടന്നു പോകുമ്പോൾ നന്ദിത പോലും ഓർത്തിട്ടുണ്ടാവില്ല, അത് മലയാളത്തിൻ്റെ പ്രീയ കവിതകൾ ആകുമെന്ന്, ..... കാമ്പസിൻ്റെ പ്രണയമാകുമെന്ന് ...... നന്ദിതയുടെ സർഗ്ഗ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു മുഴുനീള ക്യാംപസ് ചലച്ചിത്രമാണ് നന്ദിത, ' എൻ .എൻ . ബൈജു സംവിധാനം ചെയ്യുന്ന ഈ ചലച്ചിത്രം പരസ്യ കമ്പനിയായ. എം . ആർട്സ് മീഡിയയുടെ ബാനറിൽ. ശരത് സദൻ ആണ് നിർമ്മിക്കുന്നത്. ചലച്ചിത്രനിർമ്മാണ രംഗത്ത് എത്തുന്ന എം. ആർട്സ് മീഡിയയുടെ ആദ്യ ചലച്ചിത്രമാണ് നന്ദിത. നന്ദിത *ജനിമൃതികളുടെ പ്രണയകാവ്യം* എന്ന നോവലിനെ അടിസ്ഥാനമാക്കി ഗാത്രി വിജയ് ആണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയി രിക്കുന്നത്.
ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ, ജയൻ ചേർത്തല, സുനിൽ സുഗതാ, ഷെജിൻ, സീമാ . ജി. നായർ, അംബിക മോഹൻ, രാജേഷ് കോബ്ര, ജീവൻ ചാക്കാ, പുതുമുഖ നായകൻ ശരത് സദൻ, സുബിൻ സദൻ. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഈ ചിത്രത്തിൽ നന്ദിതയായി പ്രധാന വേഷത്തിൽ ആഭിനയിക്കുന്നത് ഗാത്രി വിജയ് ആണ്. അബൂരി , മുണ്ടക്കയം, പരുന്തുംപാറ, വയനാട്, എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. എം.ആർട്സ്മഡിയ ചലച്ചിത്രനിർമ്മാണ കമ്പനി എരുമേലി മുൻ മേൽശാന്തി ബ്രഹ്മശ്രീ ജയരാജ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഗീതം - ജോസി ആലപ്പുഴ. ഷിബു അനിരുദ്ധ്.ഗാന രചന - ഡി.ബി അജിത്, പി.ജി ലത. പശ്ചാത്തല സംഗീതം - ജോസി ആലപ്പുഴ.ഡി. ഒ.പി - ജോയി. പി ആർ ഒ എം കെ ഷെജിൻ.
No comments: