ആഘോഷമാകാൻ 'വാത്തി' വരുന്നു, ധനുഷ് ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങള്‍ പുറത്ത് .

ആഘോഷമാകാൻ 'വാത്തി' വരുന്നു, ധനുഷ് ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങള്‍ പുറത്ത്


ധനുഷ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'വാത്തി'. മലയാളി നടി സംയുക്തയാണ് നായിക. 'വാത്തി'യുടെ അപ്‍ഡേഷനുകള്‍ സ്വീകാര്യത നേടാറുണ്ട്. ഇപ്പോഴിതാ  റിലീസിന് തയ്യാറായിരിക്കുന്ന ധനുഷ് ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കൻഡും ദൈര്‍ഘ്യവും ക്ലീൻ യു സര്‍ട്ടിഫിക്കറ്റുമാണ്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

No comments:

Powered by Blogger.