" മൈക്കിൾ " റൈസ് ഓഫ് എ മാൻ.







Rating: 3 /5 .

സലിം പി. ചാക്കോ

cpK desK.



സൺദീപ് കിഷൻ , ഗൗതം വാസുദേവ് മോനോൻഎന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി രഞ്ജിത് ജയക്കൊടി സംവിധാനംചെയ്യുന്ന"മൈക്കിൾ"തിയേറ്ററുകളിൽഎത്തി.ദിവ്യാൻ ഷ കൗശിക്ക് , വരലക്ഷ്മി ശരത്കുമാർ , വരുൺ സന്ദേശ് , അനസൂയ ഭരദ്വാജ് , അയ്യപ്പ പി. ശർമ്മ, രാജ് തിരാണ്ടാസു, രവിവർമ്മ, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. വിജയ് സേതുപതി അതിഥിതാരമാണ്. 



കൗമാരപ്രായത്തിൽ പ്രതികാരവുമായി മൈക്കിൾ ബോംബെയിൽ എത്തുന്നു. നഗരത്തിലെ ഗുണ്ടാസംഘം നേതാവുമായി ചേർന്ന് അവൻ തന്റെ ലക്ഷ്യംഎളുപ്പത്തിൽനേടുന്നു.പ്രതികാര പശ്ചാത്തലത്തിലുള്ള റൈസ് ഓഫ് എ മാൻ എന്ന കഥാഗതിയാണ് ചിത്രത്തിൽ ഉള്ളത്. 


സൺദീപ് കിഷന്റെ മികച്ചപ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഗൗതം വാസുദേവ് മേനോന്റെ വില്ലൻ വേഷം നന്നായി എന്ന് തന്നെ പറയാം. പശ്ചാത്തല സംഗീതമാണ് സിനിമയുടെ പ്രധാന ആകർഷണം.ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെതിയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത്.കിരൺ കൗശിക് ഛായാഗ്രഹണവും, ആർ. സത്യനാരായൺ എഡിറ്റിംഗ്യം, സാം സി.എസ് സംഗീതവും നിർവ്വഹിക്കുന്നു.







No comments:

Powered by Blogger.