"ശശിയുംശകുന്തളയും"പ്രദർശനത്തിന് തയ്യാറായി.
"ശശിയുംശകുന്തളയും"പ്രദർശനത്തിന് തയ്യാറായി.
എൻ്റെ മൊയ്തീൻ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം ആർ.എസ്.വിമൽ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ശശിയും ശകുന്തളയും:നവാഗതനായ ബച്ചാൾ മഹമ്മദ് ഈ ചിത്രം സംവിധാനംചെയ്യുന്നു.കൊല്ലങ്കോട്,ചിറ്റൂർ പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം
എഴുപതുകാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയൽ കോളജുകളുടെ പരസ്പരകലഹവുംപ്രണയവുമൊക്കെ ഇതിവൃത്തമാകുന്നു.പുതുമുഖങ്ങളായ ഷാഹിൻ, ആമി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ബാലാജി ശർമ്മ, അശ്വിൻകുമാർ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണാ, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതംപ്രകാശ്അലക്സ്.പശ്ചാത്തല സംഗീതം -കെ.പി.ഛായാഗ്രഹണം - വിഷ്ണുപ്രസാദ്.എഡിറ്റിംഗ് - വിനയൻ.എം.ജെ.കലാസംവിധാനം - വസന്ത് പെരിങ്ങോട്മേക്കപ്പ് - വിപിൻ ഓമശ്ശേരി.കോസ്റ്റ്യും - ഡിസൈൻ - കുമാർ എടപ്പാൾസംഘട്ടനം - അഷറഫ് ഗുരുക്കൾ,ആമി ഫിലിംസിൻ്റെ ബാനറിൽ, ആർ.എസ്.വിമൽ, സലാം താലിക്കാട്ട്, നേഹ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.മാർച്ചുമാസത്തിൽഈചിത്രംപ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ - ഷിബി ശിവദാസ്.
.
No comments: