" മഹാറാണി" യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പ്രണയ ദിനത്തിൽ പുറത്തിറങ്ങി.





മഹാറാണി❤️

ഈ പ്രണയദിനത്തിൽ പ്രണയത്തിൻറെ കഥ കൂടി പറയുന്ന മഹാറാണിയുടെ രണ്ടാമത്തെ പോസ്റ്റർ എൻറെ പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നു .മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി .നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കുടുംബങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും ഈ പോസ്റ്റർ ഷെയർ ചെയ്യുമല്ലോ .നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് ആണ് എൻറെയും മഹാറാണിയുടെയും കരുത്ത് .എല്ലാ സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് ടീം മഹാറാണി🙏❤️❤️


ജി. മാർത്താണ്ഡൻ .

Here's the SecondLook Poster of our movie #Maharani!!



" പ്രണയദിനത്തിൽ പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി "മഹാറാണി"യുടെ പുതിയ പോസ്റ്റർ റിലീസായി....."


റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം 'മഹാറാണി'യുടെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ് നിൽക്കുന്നഒരുപെൺകുട്ടിയോടുകൂടിയുള്ള ഈ പോസ്റ്ററിൽ വലിയൊരു താരനിര കാണാൻ സാധിക്കുന്നുണ്ട്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്താത്ത രീതിയിലാണ് പോസ്റ്റർ. പ്രണയത്തിൻ്റേയുംപൊട്ടിച്ചിരിയുടേയും കഥയുമായി എത്തുന്ന "മഹാറാണി"യുടെ കഥ, തിരക്കഥ, സംഭാഷണംഎന്നിവഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്.


'എസ്.ബി ഫിലിംസ്'ന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്രം നിർമ്മിക്കുന്നത്. 'ബാദുഷ പ്രൊഡക്ഷൻസ്'ൻ്റെ ബാനറിൽ എൻ.എം ബാദുഷയാണ് സഹനിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിൽക്കി സുജിത്. കേരളത്തിൽ ആദ്യമായി 'സോണി വെനീസ് 2'ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി  ഗോപകുമാർ, നിഷ സാരംഗ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ലോകനാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് നൗഫൽ അബ്ദുള്ളയാണ്. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ്‌ ആലുങ്കൽ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. 


കലാസംവിധാനം: സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേയ്ക്കപ്പ്: ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്: ബൈജു ഭാർഗവൻ, സി.എഫ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ: സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: ഹിരൺ, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ: പി ശിവപ്രസാദ്, സൗണ്ട് മിക്സിങ്: എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ തീയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.


#ComingSoon

No comments:

Powered by Blogger.