സയ്യിദ് അഖ്തർ മിർസ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ.





കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അടൂർ ഗോപാലകൃഷ്ണന് പകരക്കാരനായി വിഖ്യാത ബോളിവുഡ് ചലച്ചിത്രകാരൻ സയ്യിദ് അഖ്തർ മിർസ. പുതിയ ചെയർമാനായാണ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയെ നിയമിച്ചിരിക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് പ്രഖ്യാപനം നടത്തിയത്.


വൈകീട്ട് കോട്ടയത്ത് എത്തി അധ്യാപകരുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തുമെന്ന് സയ്യിദ് അഖ്തർ മിർസ പ്രതികരിച്ചു. കുട്ടികളുമായി ചേർന്നു മുന്നോട്ടുപോകും. അവരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.




ജനുവരി 31നായിരുന്നു അടൂർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. മാർച്ച് 31ന് കാലാവധി തീരാനിരിക്കെയായിരുന്നു രാജി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഡയരക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ച്അടൂർരംഗത്തെത്തിയിരുന്നു. വിദ്യാർത്ഥി പ്രതിഷേധത്തെ ആക്ഷേപിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ശങ്കറിന്റെ രാജിക്കു പിന്നാലെ അടൂരും സ്ഥാനമൊഴിഞ്ഞത്.

No comments:

Powered by Blogger.