ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ.




നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 
 ചിത്രത്തിൽ മമ്മൂട്ടി നായകനാവുന്നു.


പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് മമ്മൂട്ടിയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം വന്നിരുന്നു. ഇപ്പോഴിതാ ആ ചിത്രം നിര്‍മ്മാണ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. 



റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയാല്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് ഡിനോ ഡെന്നിസ് ചിത്രത്തില്‍ ആയിരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം പറഞ്ഞു.


മാര്‍ച്ച് അവസാനം ഷൂട്ടിംഗ് ആരംഭിക്കുമെന്നും കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകളെന്നും നിമിഷ് രവിയാണ് ഛായാഗ്രാഹകനെന്നും അദ്ദേഹം പറയുന്നു. സ്‌റ്റൈലിഷ് ആയി ഒരുക്കുന്ന ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഇതെന്നും ജിനു എബ്രഹാം പറയുന്നു. 


ഡോള്‍വിന്‍ കുര്യാക്കോസിനൊപ്പം സംവിധായകനുംതിരക്കഥാകൃത്തുമായ ജിനു എബ്രഹാമും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനി തിയറ്റര്‍ ഓഫ് ഡ്രീംസ് ആണ് ഡിനോ ഡെന്നിസിന്റെ മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുന്നത്.



SPC .

No comments:

Powered by Blogger.