മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം " രേഖ " . വിൻസി അലോഷ്യസിന്റെ മികച്ച അഭിനയം.




Rating: ⭐⭐⭐⭐ / 5.

സലിം പി. ചാക്കോ.

cpK desK.


കൺമുന്നിൽ ഉളളതെല്ലാം സുന്ദരമെന്ന് തോന്നിക്കുന്ന വികാരമാണ് " പ്രണയം " . ടൈറ്റിൽ കഥാപാത്രമായ "രേഖ " രാജേന്ദ്രനെ അവതരിപ്പിക്കുന്നത് വിൻസി അലോഷ്യസാണ്. ജിതിൻ ഐസക്ക് തോമസാണ് ഈ  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലർ സിനിമകൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷകർക്ക് ആഘോഷമാക്കാൻ " രേഖ " തിയേറ്ററുകളിൽ എത്തി.


കാസർഗോഡൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്കഥപറയുന്നത്.രേഖയുടെ മനസിൽ അർജുൻ (ഉണ്ണി ലാലു ) എന്ന വ്യക്തിയോടുള്ള പ്രണയം ശക്തമാണ്.പ്രണയംവഞ്ചനയാവുന്നതിനെ തുടർന്നുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്. സ്ത്രീത്വത്തിന് മുൻതൂക്കമുള്ള സിനിമ കൂടിയാണിത്. എന്തും സഹിച്ച് കഴിയുന്നവൾ അല്ല സ്ത്രീ , എല്ലാ തടസ്സങ്ങളും നിർഭയത്തോടെഅഭിമുഖികരിക്കുന്നവരാണ് പുതിയ സ്ത്രീ സമൂഹമെന്ന് പ്രമേയം ചൂണ്ടിക്കിട്ടുന്നു. 



വിൻസി അലോഷ്യസ് രേഖയായും, ഉണ്ണിലാലു അർജുനായും, രാജേഷ് ആഴിക്കോടൻ രാജനായും, പ്രതാപൻ കെ.എസ് കണ്ണൻ മാമനായും, അസഫിൻ സാഫിയ അബുബേക്കർ ജയകൃഷ്ണനായും , പ്രേമലത തയ്യൻചേരി ബിന്ദുആയുംവേഷമിടുന്നു. പ്രേമലത തൈനേരി, രഞ്ജി കാങ്കോൽ, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.



തമിഴിലെ പ്രശസ്ത സംവിധായകൻ കാത്തിക്സുബ്ബരാജിന്റെസ്റ്റോൺബെഞ്ചേഴ്സാണ്സിനിമഅവതരിപ്പിക്കുന്നത്. നെറ്റ് ഫ്ലിക്സാണ് ചിത്രത്തിന്റെ ഓ.ടി.ടി അവകാശം നേടിയിരിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം. നേരത്തെ " കള്ളിപ്പെണ്ണേ ...."  എന്ന ഗാനം സോഷ്യൽ മീഡിയ റീലുകളിൽ വൈറലായിരുന്നു. ദി എസ്കേപ് മീഡിയം, മിലൻ വി.എസ്, നിഖിൽ വി. എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ, സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് ഒരുക്കിയതും ജിതിൻ ഐസക്ക് തോമസ് തന്നെയായിരുന്നു. അമി സാറാ പ്രൊഡക്ഷൻസാണ് ചിത്രം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. 



രേഖ രാജേന്ദ്രന്റെ മനോവികാരങ്ങൾ വിൻസി അലോഷ്യസിന്റെ കൈയ്യിൽ ഭദ്രം. അർജുനായി ഉണ്ണിലാലു ശ്രദ്ധ നേടി.കാസർഗോഡ് ശൈലിയുള്ള സംഭാഷണങ്ങൾ പുതുമ നൽകി. ചിത്രത്തെ മനോഹരമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. തിരക്കഥയും മേക്കിംഗും കൊണ്ട് " രേഖ " മികച്ച ചിത്രങ്ങളുടെ ഗണത്തിലേക്ക്  മാറി.



No comments:

Powered by Blogger.