"ഒറ്റമരം " പൂജയും സ്വിച്ച് ഓൺ ചടങ്ങും കോട്ടയത്ത് നടന്നു. ''
" ഒറ്റമരം " പൂജയും സ്വിച്ച് ഓൺ ചടങ്ങും കോട്ടയത്തു നടന്നു. മോസ്കോ കവല എന്ന സിനിമക്ക് ശേഷം സൂര്യ ഇവന്റ് ടീമിന്റെ ബാനറിൽ ബിനോയ് വെളൂർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ യായ ഒറ്റമരത്തിന്റെ പൂജ ചടങ്ങും ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മവും ഇക്കഴിഞ്ഞ ജനുവരി 29 ന് കോട്ടയത്ത് ജോയ് മാളിൽ വച്ചു നടന്നു.
മുൻ എം. പി. സുരേഷ് കുറുപ്പ്, നടൻ പ്രേം പ്രകാശ്., എബ്രഹാം ഇട്ടി ചെറിയ, തേക്കിൻകാട് ജോസഫ്, ആർട്ടിസ്റ്റ് സുജാതൻ, ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആദ്യ ഷോട്ടിന് ക്ലാപ്പ് നൽകിയപ്പോൾ ക്യാമറ യുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ത് പ്രശസ്ത സംവിധായകൻ ജോഷി മാത്യു വാണ്. *ഒറ്റമരം* എന്ന ടൈറ്റിൽ ലോഞ്ച് ചെയ്തത് സുരേഷ്കുറുപ്പ്.
സിനിമയിൽ കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുന്ന നടൻ ബാബു നമ്പൂതിരി, പ്രേം പ്രകാശ്, അഡ്വക്കേറ്റ് അനിൽ കുമാർ, ആർട്ടിസ്റ്റ് സുജാത ൻ, നടൻ ഹരിലാൽ, തുടങ്ങിയ വർ ആശംസപ്രസംഗംനടത്തി.സംവിധായകൻ ബിനോയ് വേളൂർ നന്ദി പറഞ്ഞു. കൈലാഷ്, മാല പാർവതി, കൃഷ്ണ പ്രഭ, രസ്ന പവിത്രൻ, സോമു മാത്യു,ഹരിലാൽ..,സുനിൽ സഖറിയ, ഡോ. അനീഷ് മുസ്തഫ, കോട്ടയം പുരുഷൻ, എം. എൻ. കോട്ടയം, മഞ്ജു തുടങ്ങിയവർ അഭിനയിക്കുന്നു.
കഥ, തിരക്കഥ സംവിധായകൻ രചിക്കുന്നു. ക്യാമറ രാജേഷ് പീറ്റർ, എഡിറ്റിംഗ് സോബി എഡിറ്റ് ലൈൻ, കോസ്റ്റുംസ് ജയമോൾ.., ആർട്ട് ഡയറക്ടർ ജി. ലക്ഷ്‌മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ, ഗാനരചന ജയകുമാർ കെ. പവിത്രൻ, സംഗീതം ബൈജു ഏദ ൻതോട്ടം. കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കും.
No comments: