പ്രശ്സത പിണണി ഗായിക വാണി ജയറാം (78) അന്തരിച്ചു.
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു.ചെന്നൈയിലെ വസതിയിലായിരുന്നുഅന്ത്യം.മലയാളം, തമിഴ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.
ഈ വർഷം പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. മികച്ചഗായികയ്ക്കുള്ള ദേശീയ പുരസകാരം മൂന്ന് തവണ നേടിയിരുന്നു. "സ്വപ്നം"എന്ന ചിത്രത്തിലുടെ സലിൽ ചൗധരിയാണ് മലയാളത്തിൽഎത്തിച്ചത്.പ്രൊഫഷണൽഗായികയായി50വർഷംപൂർത്തിയാക്കിയിരുന്നു. പതിനായിരത്തിൽപരം ഗാനങ്ങൾ പാടി. ഇളയരാജ, ആർ.ഡി. ബർമ്മൻ , കെ.വി. മഹാദേവൻ , ഒ.പി നയ്യാർ, മദൻ മോഹൻ തുടങ്ങിയ ഇതിഹാസസംഗീതസംവിധായക്കർക്കൊപ്പം പ്രവർത്തിച്ചു.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. 1971-ൽവസന്ത്ദേശായിയുടെസംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്.
'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനത്തോടെ അവർ മലയാളത്തിലും ചുവടുറപ്പിച്ചു. മലയാളികളുടെ ജീവിതം സംഗീത സമ്പന്നമാക്കുന്നതിൽ അനശ്വര പ്രതിഭകൾക്കൊപ്പം വാണി ജയറാമിനും സർഗ്ഗ പങ്കാളിത്തമുണ്ട് .
No comments: