സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് ( 59 ) അന്തരിച്ചു.




സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും എസ്.ബി.ഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) നിര്യാതയായി. കിംസ് ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.


നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ദൂരദർശനിലെ ആദ്യകാല അനൗൺസറാണ്.


ശ്യാമപ്രസാദ് സംവിധാനം ചെയ്ത " അകലെ " ഉൾപ്പെടെ ഏതാനും സിനിമകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ദൂരദർശനിൽ മയിൽപ്പീലി, ജീവൻ ടിവിയിൽ വീട്ടുകാര്യം എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നു. 



പരസ്യസംവിധായനും നിർമാതാവുമായ  ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ ശ്യാമപ്രസാദിന്റെപിതാവാണ്.


സംസ്കാരം ഇന്ന് ( മാർച്ച് 1)  ഉച്ചയ്ക്ക് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.

No comments:

Powered by Blogger.