തമിഴിലെ പ്രശസ്ത ഹാസ്യ നടന്‍ മയില്‍സാമി (57)ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
തമിഴിലെ പ്രശസ്ത ഹാസ്യ നടന്‍ മയില്‍സാമി (57)ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
നിരവധി തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈറോഡ് ജില്ലയിലെ സത്യമംഗലത്ത് ജനിച്ച അദ്ദേഹം അറിയപ്പെടുന്നത് മിമിക്രിയിലൂടെയാണ്. 1984-ലാണ് അദ്ദേഹം തമിഴ് സിനിമയിലെത്തിയത്. അതിനുശേഷം ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു.
2000-ത്തിന് ശേഷം നിരവധി സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങളും സ്വഭാവ വേഷങ്ങളും അവതരിപ്പിച്ച് അദ്ദേഹം അറിയപ്പെടുന്ന നടനായി. നടൻ വിവേകിനൊപ്പമുള്ള പല ചിത്രങ്ങളിലെയും കോമഡി രംഗങ്ങൾ ശ്രദ്ധനേടിയവയാണ് . നൂറിലധികം സിനിമകളിൽഅഭിനയിച്ചിട്ടുണ്ട്.സിനിമയ്ക്ക് പുറമെ ടിവി ഷോകളിൽ അദ്ദേഹം അവതാരകൻ കൂടിയായിരുന്നു.
No comments: