ദൃശ്യമികവോടെ ആടുതോമ വീണ്ടും, റിലീസിന് മുന്നോടിയായി വരവറിയിച്ച് 'സ്ഫടികം' 4കെ ട്രെയിലർ .





ദൃശ്യമികവോടെ ആടുതോമ വീണ്ടും, റിലീസിന് മുന്നോടിയായി വരവറിയിച്ച് 'സ്ഫടികം' 4കെ ട്രെയിലർ .


https://youtu.be/QKsjcae4IWg


മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ക്ലാസ് ആൻഡ് മാസ് കഥാപാത്രം, തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ സ്ഫടികത്തിലെ നായകൻ, മറ്റാരുമല്ല ആടുതോമ. 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആടുതോമയായി മോഹൻലാൽ വിസ്മയിപ്പിച്ച സ്ഫടികം 4കെ ഡോൾബി അറ്റ്‍മോസ് സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി തകർപ്പൻ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകര്‍. പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം എത്തുന്നതെന്ന് ഉറപ്പുനൽകുന്നതാണ് ട്രെയിലര്‍. മാറ്റിനി നൗ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ്. ഫെബ്രുവരി 9നാണ് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമെത്തുന്നത്.  



നാളുകളേറെയായിസിനിമാപ്രേമികളേവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് സ്ഫടികം 4കെ പതിപ്പ്. മലയാള സിനിമയുടെ തങ്ക ലിപികളിൽ എന്നും തലയെടുപ്പോടെ നിൽക്കുന്ന മോഹൻലാൽ - ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 4കെ ഡോൾബി അറ്റ്‍മോസിൽ എത്തുമ്പോൾ കാത്തിരിക്കാൻ ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ. 


അടുത്തിടെ സിനിമയുടെ മോഷൻ പോസ്റ്ററും ഒഫീഷ്യൽ പോസ്റ്ററും ടീസറും ഏഴിമല പൂഞ്ചോല ഗാനവും പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ട്രെയിലര്‍ പുറത്തെത്തിയിരിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുടെ റീറിലീസ് എന്നതാണ് പ്രത്യേകത. 


1995-ലാണ് ഭദ്രൻ 'സ്ഫടികം' ഒരുക്കിയത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചർച്ചയായ സിനിമയായിരുന്നു സ്ഫടികം. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്താണ് ചിത്രം റീറിലീസിനെത്തുന്നത്. 4കെ ദൃശ്യശ്രാവ്യമികവിൽ ചിത്രമിറങ്ങുമ്പോള്‍ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം ഈ സിനിമയിലുണ്ടാകുമെന്നാണ് സംവിധായകൻ ഉറപ്പുനൽകിയിരിക്കുന്നത്. 


ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ എസ് ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.  പിആ‍ർഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്.

No comments:

Powered by Blogger.