വേറിട്ട പ്രമേയം, വേറിട്ട അവതരണം. മാർച്ച് 3 നെത്തുന്ന മറിയം ഒരുക്കുന്നത് കപ്പിൾ ഡയറക്ടേഴ്സ്




വേറിട്ട പ്രമേയം, വേറിട്ട അവതരണം. മാർച്ച് 3 നെത്തുന്ന മറിയം ഒരുക്കുന്നത് കപ്പിൾ ഡയറക്ടേഴ്സ് 


അപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ചുറ്റുപാടിലേക്ക് വാടി തളർന്ന് എത്തിപ്പെടുന്ന മറിയം എന്ന പെൺകുട്ടി പ്രകൃതിയുടെ ലാളനയിൽ ഉയർത്തെഴുന്നേല്ക്കുന്ന അതിജീവനകഥയുമായി " മറിയം " മാർച്ച് 3 - ന് തീയേറ്ററുകളിലെത്തുന്നു.






ബിബിൻ ജോയ് - ഷിഹാ ബിബിൻ ദമ്പതികളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.   കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്.മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ , എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ , മെൽബിൻ ബേബി, ചിന്നു മൃദുൽ , ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. ബാനർ - എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം - മഞ്ചു കപൂർ, സംവിധാനം - ബിബിൻ ജോയ് , ഷിഹാബിബിൻ, രചന - ബിബിൻ ജോയി, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, എഡിറ്റിംഗ് - റാഷിൻ അഹമ്മദ്, ഗാനരചന - വിഭു പിരപ്പൻകോട്, സംഗീതം - വിഭു വെഞാറമൂട്, ആലാപനം - അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം - ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സന്ദീപ് അജിത്ത്കുമാർ , അസ്സോസിയേറ്റ് ഡയറക്ടർ - സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം - ഗിരി സദാശിവൻ, സ്റ്റിൽസ് - ജാക്സൻ കട്ടപ്പന.


പി ആർ ഓ - അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.