വിജയ് യുടെ " Varisu " ജനുവരി 12ന് തീയേറ്ററുകളിലേക്ക്.

200 കോടി ബഡ്ജറ്റിൽ വിജയ് യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന " Varisu " പൊങ്കലിന് ( ജനുവരി 12 ) തിയേറ്ററുകളിൽ എത്തും.വിജയ് യുടെ 66 - മത്തെ ചിത്രമായ " വാരിസ് " ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും , പി.വിപി സിനിമാസിന്റെ ബാനറിൽ ദിൽരാജു , സിരീഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്


രശ്മിക മന്ദാന, ജയസുധ, ഷാം, പ്രഭു , ആർ. ശരത് കുമാർ , പ്രകാശ് രാജ് , ആനന്ദരാജ്, ശ്രീകാന്ത്, ഗണേഷ് വെങ്കിട്ടരാമൻ , ഖുശ്ബു, സംഗീത , യോഗി ബാബു , ശ്രീമാൻ , സംയുക്ത ഷൺമുഖനാഥൻ , സതീഷ് വി.ടി.വി ഗണേഷ്തുടങ്ങിയവർഈചിത്രത്തിൽഅഭിനയിക്കുന്നു.കാർത്തിക് പളനി ഛായാഗ്രഹണവും, പ്രവീൺ കെ.എൽ എഡിറ്റിംഗും, തമൻ എസ്. സംഗീതവും , വംശി, ഹരി ആഷിഷോർ , സോളമൻ എന്നിവർ രചനയും, വിവേക് ഗാനരചനയും നിർവ്വഹിക്കുന്നു. കെ.എസ് ചിത്ര, വിജയ് , എം.എം. മാനസി, സിലംബര ശൻ , അനിരുദ്ധ രവിചന്ദർ , ജോണി താ ഗാന്ധി , ശങ്കർ മഹാദേവൻ , കാർത്തിക് , ദീപക് ബ്ലു , തമൻ എസ്, അരവീന്ദ് ശ്രീനിവാസൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ബെല്ലാരി, ലഡാക്ക്എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്.സെവൻസ്ക്രിൻ സ്റുഡിയോയും, റെഡ് ജയന്റ് മൂവിസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. സലിം പി. ചാക്കോ .

No comments:

Powered by Blogger.