" തങ്കം " U / A സർട്ടിഫിക്കറ്റ്. ജനുവരി 26 ന് തീയേറ്ററുകളിലേക്ക്.വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർകേന്ദ്രകഥാപാത്രങ്ങളാകുന്നപുതിയ സിനിമയാണ് ‘തങ്കം’. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലർ രൂപേണ ഒരുക്കിയിരിക്കുന്ന തങ്കം ജനുവരി 26ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ സെൻസറിങ് പൂർത്തിയായി എന്നും തങ്കം എന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്എന്നാണ്അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജോജിക്ക് ശേഷംശ്യാംപുഷ്‌കരൻതിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് തങ്കം.


അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടൻ കൊച്ചു പ്രേമൻ തുടങ്ങിയവരാണ് പ്രാധാന താരങ്ങൾ. ചിത്രത്തിൽ നിരവധി മറാത്തി, ഹിന്ദി, തമിഴ്അഭിനേതാക്കളുംഅഭിനയിക്കുന്നുണ്ട്.  ഛായാഗ്രഹണം ഗൗതം ശങ്കര്‍ നിർവഹിക്കുന്നു.

No comments:

Powered by Blogger.