അനീഷ് അൻവറിന്റെ " രാസ്ത on the way " മസ്ക്കറ്റിൽ തുടങ്ങി. സർജാനോ ഖാലിദ് , ആരാദ്ധ്യ ആൻ, അനഘ നാരായണൻ മുഖ്യവേഷങ്ങളിൽ.സർജാനോ ഖാലിദ്, ആരാദ്ധ്യ ആൻ , അനഘ നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " രാസ്ത on the way " . മസ്ക്കറ്റിലാണ് ചിത്രീകരണം നടക്കുന്നത്. ലിനു ശ്രീനിവാസാണ് ചിത്രം നിർമ്മിക്കുന്നത്. 
രചന ഷാഹുൽ, ഫയസ് മടക്കര  എന്നിവരും , ഛായാഗ്രഹണം വിഷ്ണു നാരായണനും, സംഗീതം വിഷ്ണു മോഹൻ സിത്താരയും, രഞ്ജിത്ത്  റിവർ എഡിറ്റിംഗും, കലാസംവിധാനം വേണു തോപ്പിലും, മേക്കപ്പ് രാജേഷ് നെൻമാറയും , കോസ്റ്റ്യൂം ഷൈബി ജോസഫും, സ്റ്റിൽസ്  പ്രേംലാൽ പട്ടാഴിയും, ഡിസൈൻ കോളിൻ ലിയോഫിലും നിർവ്വഹിക്കുന്നു. സുധ ഷായാണ് പ്രൊഡക്ഷൻ ഡിസൈൻ ഒരുക്കുന്നത്.


സലിം പി. ചാക്കോ .

cpK desK.


No comments:

Powered by Blogger.