സൗബിനും ഭാസിയും ഒന്നിക്കുന്ന " മഞ്ഞുമ്മൽ Boys "ചിത്രീകരണം കൊടൈക്കനാലിൽ തുടങ്ങി...


സൗബിനും ഭാസിയും ഒന്നിക്കുന്ന 'മഞ്ഞുമ്മൽ ബോയ്സ്'; ചിത്രീകരണം കൊടൈക്കനാലിൽ തുടങ്ങി...


ജാൻ-എ-മന്നി'ന് ശേഷം ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'മഞ്ഞുമ്മൽ ബോയ്സ്'ൻ്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു. ജാൻ-എ-മൻ' എന്ന ചിത്രത്തിന് ശേഷം ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 'പറവ', 'കുമ്പളങ്ങി നൈറ്റ്സ്', 'ഭീഷ്മ പർവ്വം' എന്നീ സിനിമകൾക്ക് ശേഷം ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 'പറവ' ഫിലിംസിൻ്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.


ചിത്രത്തിൽ ബാലുവർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുരിയൻ, ഖാലിദ് റഹ്മാൻ, ചന്ദു സലീംകുമാർ, വിഷ്ണു രഘു എന്നിവരും അഭിനയിക്കുന്നു. എഡറ്റർ: വിവേക് ഹർഷൻ, ആർട്ട്: അജയൻ ചാലിശ്ശേരി, സംഗീതം: സുഷിൻ ശ്യാം, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോ. ഡയറക്ടർ: ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഫ്എക്സ്: എഗ്ഗ് വൈറ്റ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.