" ക്രിസ്റ്റി " ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്. മാത്യു തോമസും, മാളവിക മോഹനും മുഖ്യവേഷങ്ങളിൽ .


ബന്യാമനും - ഇന്ദുഗോപനും തിരക്കഥ ഒരുക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട "ക്രിസ്റ്റി " ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും.ചിത്രത്തിലെനായകകഥാപാത്രത്തിൻ്റെ പേരാണ് ക്രിസ്റ്റി .യുവനിരയിലെ ശ്രദ്ധേയരായ  നടൻമാത്യുതോമസാണ് ക്രിസ്റ്റിയെ അവതരിപ്പിക്കുന്നത്.ബോളിവുഡ് അടക്കം പ്രമുഖ ഭാഷകളിലെല്ലാം ശ്രദ്ധേയയായ നടിയായ മാളവികാമോഹനാണ് നായിക.നവാഗതനായ ആൽവിൻ ഹെൻറിസംവിധാനംചെയ്യുന്നഈചിത്രംതീരപ്രദേശത്തിൻ്റെപശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഒരു പ്രണയകഥയാണ് പറയുന്നത്.


കെട്ടുറപ്പുള്ളഒരുകഥയുടെപിൻബലത്തിലൂടെ ഒരുങ്ങുന്ന ഈ ചിത്രം ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ച കൂടിയാണ്‌ .കായലും കടലും ഒത്തു ചേരുന്നഅപൂർവ്വസ്ഥലമായപൊഴികൊണ്ട് ശ്രദ്ധേയമായ പൂവ്വാ റാണു് ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ     


ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ. എസ്. കുറുപ്പ് ,വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും പ്രധാന താരങ്ങളാണ്.കഥ - ആൽവിൻ ഹെൻറി വിനായക് ശശികുമാർ - അൻവർ അലി, എന്നിവരുടെ വരികൾക്കൾക്ക്  ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു .


ആനന്ദ്.സി.ചന്ദ്രൻഛായാഗ്രഹണംനിർവ്വഹിക്കുന്നു.എഡിറ്റിംഗ് - മനു ആൻ്റണി,കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി,ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്-പ്രൊഡക്ഷൻ എക്സിക്യട്ടീവ്പ്രദീപ്ഗോപിനാഥ്.വിജയ്.ജി.എസ്.പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി .പബ്ലിസിറ്റി ഡിസൈനർ - ആനന്ദ് രാജേന്ദ്രൻ ,വാഴൂർ ജോസ്.
സലിം പി. ചാക്കോ .

No comments:

Powered by Blogger.