ബെൻസി പ്രൊഡക്ഷൻസിൻ്റെ രണ്ടു ചിത്രങ്ങളുടെ "ടൈറ്റിൽ " ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു.
ബെൻസി പ്രൊഡക്ഷൻസിൻ്റെ രണ്ടു ചിത്രങ്ങളുടെ "ടൈറ്റിൽ ലോഞ്ച്  മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ രണ്ടുചിത്രങ്ങളുടെആരംഭംകുറിച്ചു.ഡി.എൻ.എ, ഐ.പി.എസ്. എന്നീ ചിത്രങ്ങളാണിവ.

ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ടി.എസ്.സുരേഷ് ബാബുവാണ്.മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ രണ്ടു ചിത്രങ്ങളുടേയും ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്.


കൊച്ചി മഹാരാജാസ് കോളജിൽ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഈ ചടങ്ങ് നടന്നത്.

ഇതിൽആദ്യചിത്രമായഡി.എൻ.എ.യുടെ ചിത്രീകരണം ജനുവരി ഇരുപത്തിയാറിന് ആരംഭിക്കും.

 ഡി.എൻ.എ. 

....................................

IF REVENGE IS AN ART

YOUR KILLER IS AN ARTISTഎന്ന ടാഗ് ലൈനോടെ യാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

ഈ ടാഗ് ലൈൻ തന്നെ ഈ ചിത്രത്തിൻ്റെസ്വഭാവംവ്യക്തയാക്കുന്നു,പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിൽപ്പെടുന്ന താണ് ഈ ചിത്രം.

ആക്ഷൻ - ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഏറെ സമർത്ഥനായ ടി.എസ്.സുരേഷ് ബാബു വീണ്ടും ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുകയാണ് ഈ ചിത്രത്തിലൂടെ.യുവനായകൻ അഷ്കർ സൗദാൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ജോണി ആൻ്റെ ണി, ഇന്ദ്രൻസ്,നമിതാ പ്രമോദ്, 'ഹണി റോസ്, ഗൗരി നന്ദ. സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ, (ഡ്രാക്കുള ഫെയിം) ഇടവേള ബാബു,അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക.എന്നിവർ ക്കൊപ്പം ബാബു ആൻ്റെണിയും പ്രധാന വേഷത്തിലെത്തുന്നു . 

ഏ.കെ.സന്തോഷിൻ്റേതാണു തിരക്കഥഛായാഗ്രഹണം രവിചന്ദ്രൻ.എഡിറ്റിംഗ് - ഡോൺ മാക്സ്.കലാസംവിധാനം - ശ്യാം കാർത്തികേയൻ.മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡി,സൈൻ - നാഗരാജ്, ആക്ഷൻ -- സെൽവ -- പഴനി രാജ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ.പ്രൊഡക്ഷൻ കൺട്രോളർ-അനീഷ്.ജി.പെരുമ്പിലാവ്. കൊച്ചിയിലുംചെന്നൈയിലുമായിട്ടാണു് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.


വാഴൂർ ജോസ്.

No comments:

Powered by Blogger.