നമുക്ക് ഇഷ്ടമുള്ളതാണ് സമത്വം : "ഋ " .

Rating: ⭐⭐⭐/ 5.

സലിം പി. ചാക്കോ .

cpK desK.രാഷ്ട്രീയവും പ്രണയവും പറയുന്ന സിനിമയാണ് " ഋ".നിരവധി ക്യാമ്പസ് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും  ഒരുസർവ്വകലാശാലസെന്റർപശ്ചാത്തലമാകുന്ന സിനിമ ആദ്യമായാണ്  പ്രദർശനത്തിന് എത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാല ആസ്ഥാനത്തെവിദ്യാർത്ഥിരാഷ്ട്രീയവുംപ്രണയവുമെല്ലാം കഥയ്ക്ക് വിധേയമാകുമ്പോൾ  സംഘർഷം സ്വാഭാവികതയോടെ സംഭവിക്കുന്നു. ഫാ.വർഗീസ് ലാൽ സംവിധാനം നിർവഹിച്ച സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് കെ. മാനുവൽ ആണ്.


ദളിത് മുസ്ലിം പ്രണയങ്ങളെ പൊതുസമൂഹം നോക്കിക്കാണുന്ന രീതി ഈ സിനിമയിൽ രാഷ്ട്രീയ വിഷയമായി സ്വീകരിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസന്റെയും മഞ്ചരിയുടെയും മനോഹരമായ ഗാനങ്ങൾ സിനിമയെ സജീവമാകുന്നു. അന്തരിച്ച നാടൻപാട്ട് കലാകാരൻ  പി.എസ് ബാനർജി ആദ്യമായി ആലപിച്ച നാടൻപാട്ടും സിനിമയുടെ ഭാഗമാണ്. 

രാജീവ് രാജൻ, ഡെയിൻ ഡേവിസ്, രഞ്ജി പണിക്കർ, കോട്ടയം പ്രദീപ്, നയന എൽസ, വിദ്യാ വിജയകുമാർ , സംവിധായകൻ ജിയോ ബേബി|, അഞ്ജലി നായർ , മണികണ്ഠൻ പട്ടാമ്പി, വിഷ്ണു ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു ഈ സിനിമയിൽ അഭിനയിക്കുന്നു. സിദ്ധാർത്ഥ്  ശിവയാണ്  ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം സുരജ് എസ് കുറുപ്പും, ഗാന രചന വിശാൽ ജോൺസനും നിർവ്വഹിക്കുന്നു. ഷേക്സ്പിയർ ആർട്സ് സൊസൈറ്റിയുടെ ബാനറിൽ 
ജോർജ്ജ് വർഗ്ഗീസ് , മേരി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഉയർന്ന ജാതിക്കാരിയായ പെൺക്കുട്ടിയുമായിപ്രണയത്തിലാകുന്ന ദളിത് ആൺക്കുട്ടിയുടെ കഥയാണ് ഈ സിനിമ ക്യാമ്പസ് രാഷ്ടീയം , പ്രണയം, ജാതി അടിച്ചമർത്തൽ തുടങ്ങിയ എല്ലാ വിഷയങ്ങളും സിനിമയിൽ ഉൾപെടുത്തിയിട്ടുണ്ട്. 
രാജീവ് രാജൻ , ഡെയിൻ ഡേവിസ് എന്നിവരുടെ അഭിനയം മികച്ചതാണ്.  

No comments:

Powered by Blogger.