" സന്തോഷം " സിനിമയിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി.

 






 https://youtu.be/mgOrhAfr4Jk



 ""സന്തോഷം " രണ്ടാമത്തെ 

വീഡിയോ ഗാനം പുറത്തിറങ്ങി.



അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് പി എസ് ജയഹരി സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ, നിത്യ മാമ്മർ എന്നിവർ  ആലപിച്ച " ശ്വാസമേ, ശ്വാസമേ ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


മീസ്-എന്‍-സീന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

കാര്‍ത്തിക് എ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അര്‍ജുൻ ടി സത്യന്‍ തിരക്കഥസംഭാഷണമെഴുതുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.

എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഇക്ബാല്‍പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, നൃത്തം - വിജി സതീഷ്,സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സിന്‍ജോ ഒറ്റത്തയ്ക്കല്‍,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.