കഥ, തിരക്കഥ, സംഭാഷണം , സംവിധാനം : എം.എ നിഷാദ്.


 


Story ,Screen Play ,Dialogues & Direction ..


കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ..


പ്രിയരെ,

ഈപുതുവർഷപുലരിയിൽ,എന്റെസിനിമാ ജീവിതത്തിലെ,ഒരു സുപ്രധാനവിശേഷം നിങ്ങളോട് പങ്ക് വെക്കാൻഞാൻ ആഗ്രഹിക്കുന്നു...

ചെറുപ്പകാലം മുതൽ സിനിമ എന്റെ സിരകളിലെ ലഹരിയാണ് ..

സിനിമ സംവിധാനം പഠിക്കാൻ ഇരുപത്തയഞ്ചാം വയസ്സിൽ നിർമ്മാതാവായി ഈ രംഗത്തെത്തി.(ബാല താരമായി ക്യാമറക്ക് മുന്നിൽപത്ത് വയസ്സുളളപ്പോൾ നിന്നിട്ടുണ്ട്)പ്രതിഭാധനനായ,കുടുംബ പ്രേക്ഷകരുടെ സംവിധായകൻ ശ്രീ സത്യൻ അന്തിക്കാട്സംവിധാനം ചെയ്ത ''ഒരാൾ മാത്രം'' എന്ന ചിത്രത്തിലാണ് ഒരു നിർമ്മാതാവിന്റെ മേലങ്കിഞാൻഅണിഞ്ഞത്...മലയാളത്തിന്റെ നടൻ മമ്മൂട്ടി സാർ നായകനായ ഒരാൾ മാത്രത്തിൽ മലയാളത്തിലെ എണ്ണം പറഞ്ഞ കലാകാരന്മാർ അണിനിരന്നു.തിലകൻ ,ശങ്കരാടി,ഒടുവിൽഉണ്ണികൃഷ്ണൻമാമുക്കോയ,ശ്രീനിവാസൻ,ലാലുഅലക്സ്,സുധീഷ്,കാവ്യാമാധവൻ,പ്രവീണ,ഒറ്റപ്പാലം ,പപ്പൻ,ശ്രീഹരി തുടങ്ങിയവർ ആ ചിത്രത്തിന് മാറ്റ് കൂട്ടി.

എനിക്കേറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരിൽഒരാളായ,ജോൺസൻ മാസ്റ്ററായിരുന്നു .സംഗീതം നൽകിയത്..ക്യാമറശ്രീവിപിൻമോഹനും...പിന്നീട്,ഡ്രീംസ്,തില്ലാന തില്ലാന,തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു ഈ രംഗത്ത് സജീവമായി...

2006 ലാണ്,ആദ്യമായി സംവിധായകനായത്പൃഥ്വിരാജ് നായകനായ "പകൽ "എന്ന ചിത്രത്തിലൂടെ....നഗരം,ആയുധം, വൈരം,ബെസ്റ്റ് ഓഫ് ലക്ക്,No :66 മധുരബസ്സ്,കിണർ,കേണി(തമിഴ്)തെളിവ്...തുടങ്ങിയഒമ്പതോളംചിത്രങ്ങൾസംവിധാനം ചെയ്തു...

പത്ത്ചിത്രങ്ങളിൽഅഭിനയിച്ചു..സംവിധാനംചെയ്തചിത്രങ്ങളായപകൽ,നഗരം,ആയുധം,വൈരം,കിണർഎന്നിവയുടെ കഥ എന്റേതായിരുന്നു.ഇതിൽ ആയുധം എന്ന ചിത്രത്തിൽ കഥയും തിരക്കഥയും എഴുതി...2018 -ൽ ഇറങ്ങിയ തെളിവ് എന്ന ചിത്രത്തിന് ശേഷംഞാൻവീണ്ടുംസംവിധായകനാകുന്നു...

അതൊരു പുതിയ കാര്യമല്ല...

പക്ഷെഎന്നെസംബന്ധിച്ചിടത്തോളംഒരുപുതുമയുണ്ട്...ഈസിനിമയുടെകഥയും,തിരക്കഥയുംസംഭാഷണവുംരചിച്ചിരിക്കുന്നത് ഞാനാണ്...ഇതിന് മുമ്പും കഥയുംതിരക്കഥയുംരചിച്ചിട്ടുണ്ടെങ്കിലും,സംഭാഷണംഎഴുതിയിട്ടില്ല...മടിയും,അലസതയും ആത്മവിശ്വാസക്കുറവും തന്നെ കാരണം എന്നാൽ ചില സാഹചര്യങ്ങളുടെ സമ്മർദത്താൽ,ഈ ചിത്രത്തിന് കഥയുംതിരക്കഥയും സംഭാഷണവുംഎഴുതാൻതീരുമാനിക്കുകയായിരുന്നു.

അതിന് എന്നെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളായ സോഹൻ സീനുലാൽ,സംവിധായകൻ മെക്കാർട്ടിൻ സാർ,ദുബായിലെ കൃഷ്ണേട്ടൻസംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ,ടൂ മെന്നിന്റ്റെ സംവിധായകൻകെ സതീഷ്,വിജയ് ജോർജ്ജ്,കണ്ടെന്റ്ഫാക്ടറിയുടെ സാരഥികളായ സതീഷ്,വർക്കി തുടങ്ങിയവരോടുളള സ്നേഹം വാക്കുകളിൽ ഒതുക്കുന്നില്ല..

സ്ക്രിപ്റ്റ്എഴുതികഴിഞ്ഞപ്പോൽഎന്തെന്നില്ലാത്തആത്മസംതൃപ്തിയുംചെറുതല്ലാത്തആത്മവിശ്വാസവുംതോന്നുന്നു...ഒരു കഥ മനസ്സിൽ രൂപപ്പെട്ടാൽ അത്പങ്ക്വെക്കുന്നതും,സുഹൃത്തുക്കളോടാണ്നാളിത് വരെ ചെയ്ത എന്റെനിന്നുംവ്യത്യസ്തമായിതന്നെയാണ് പുതു ചിത്രം അണിയിച്ചൊരുക്കാൻ ആഗ്രഹിക്കുന്നത്..

പൂർണ്ണമായും ഒരു എന്റെർറ്റൈനെർ...

അതായിരിക്കും എന്റെ സിനിമ

അത് എല്ലാ വിഭാഗം പ്രേക്ഷകരേയും

Connect ചെയ്യണം..അതാണ് ലക്ഷ്യവും.ചെയ്ത സിനിമകൾ മഹത്തരമാണെന്ന

ഒരഭിപ്രായവും എനിക്കില്ല...അതിൽ

മോശം സിനിമകളുമുണ്ടായിരുന്നു..

ഇന്നും ആ ചിത്രത്തിന്റെസാമൂഹിക മാധ്യമങ്ങളിൽഞാൻവിമർശനവിധേയനാകുന്നുമുണ്ട്.വിമർശനങ്ങളെ പൂർണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്നു..

പുതിയ ചിത്രം കുറ്റമറ്റതാക്കാനുളള .എളിയ ശ്രമത്തിലാണ്..

കൂടെയുണ്ടാകണം...

ദുബായിലും,തിരുവനന്തപുരത്തും,

ചെന്നൈയിലുമായി ചിത്രീകരിക്കുന്ന

സിനിമയിൽ മലയാളത്തിന്റെ

പ്രതിഭാധനരായതാരങ്ങളും,സാങ്കേതിക വിദഗ്ദരും അണിനിരക്കുന്നു...

ചിത്രത്തിന്റെ  മറ്റ് വിശേഷങ്ങൾ

ഉടൻ അറിയിക്കുന്നതാണ്..

ഒരു ചുമരുണ്ടെങ്കിലെ ഒരു നല്ല ചിത്രം

ശരക്കാൻ കഴിയു..

ആ നല്ല ചുമരുകളാണ് നിർമ്മാതാക്കൾ

എന്റെ നിർമ്മാതാക്കളോട്

എന്നും ഊഷ്മളമായ ബന്ധം സൂക്ഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്...

പകൽ ചിത്രത്തിന്റെ നിർമ്മാതാക്കളായബിജുവും,സന്തോഷും,നഗരത്തിന്റെ നിർമ്മാതാവ് തോമസ്സും,ആയുധത്തിന്റെവൈരത്ത സാറും,ബെസ്റ്റ് ഓഫ് ലക്കിന്റ്റെ വിനിലും,ലൈജുവും,കിണറിന്റ്റേയുംകേണിയുടേയുംനിർമ്മാതാക്കളായസജീവ് പി കെ യും ആൻ സജീവും,തെളിവിന്റ്റെ നിർമ്മാതാവും സഹോദരതുല്ല്യനായ പ്രേംകുമാർ എന്ന പ്രേമൻ ചേട്ടനും,ടൂ മെൻ എന്ന ഞാൻ അഭിനയിച്ച ചിത്രത്തിന്റെ നിർമ്മാതാവ് ഡാർവിൻക്രൂസ്സും,ഭാരത സർക്കസ്സ് എന്ന ചിത്രത്തിന്റ്റെ നിർമ്മാതാവ് അനൂജ് ഷാജിയുമൊക്കെ അന്നും ഇന്നും എന്നോടൊപ്പമുണ്ട്...

ഇവരോടുളള

സ്നേഹവും നന്ദിയും എന്നുമുണ്ടാകും.


എന്റെ പുതിയ ചിത്രത്തിന്റെ നിർമ്മാതാവ് ഒരു സിനിമയുടെ

സസ്പെൻസ് പോലെ ഇരിക്കട്ടെ..

ജനുവരി പതിനാറിനാണ്

സിനിമയുടെ official launch 

അന്ന് ബാക്കി വിശേഷങ്ങൾ...


കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എം എ നിഷാദ്...

ഇത് സ്ക്രീനിൽ തെളിയുന്ന നാളിന്

വേണ്ടിയുളള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു...


ഏവർക്കും ഹൃദയം നിറഞ്ഞ പുതു വത്സരാശംസകൾ...♥


#മാനിഷാദ #malayalamcinema #malayalammovie #southindianmovie #filmmaker


എം.എ നിഷാദ്

fbയിൽ പോസ്റ്റ് ചെയ്തത്.

No comments:

Powered by Blogger.