പൊട്ടി ചിരിപ്പിക്കാൻ "എന്നാലും ന്റെളിയാ " ജനുവരി ആറിന് തിയേറ്ററുകളിലേക്ക്.


 
പൊട്ടി ചിരിപ്പിക്കാൻ "എന്നാലും ന്റെളിയാ " ജനുവരി ആറിന് തിയേറ്ററുകളിലേക്ക്.


സുരാജ് വെഞ്ഞാറമൂട് ,സിദ്ധിക്ക്, ഗായത്രി അരുൺ, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന എന്നാലും ന്റെളിയാ സിനിമയുടെ സെന്സറിങ് കഴിഞ്ഞു ക്ലീൻ U സർട്ടിഫിക്കറ്റ് ആയി ആണ് ചിത്രം എത്തുക. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. രണ്ടു പ്രവാസി കുടുംബങ്ങളിൽ ഒരു അളിയൻ കാരണം അവർക്ക് ഇടയിൽ ഉണ്ടാകുന്ന ഈഗോ പ്രശ്നങ്ങൾ നർമ്മത്തിലൂടെ പറയുകയാണ് ഇവിടെ. പ്രേക്ഷർക്ക് പുതുവത്സര സമ്മാനമായി ചിത്രം ജനുവരി ആറിന് തിയ്യേറ്ററുകളിൽ എത്തും. മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ,എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.....


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്തോഷ് കൃഷ്ണൻ, ക്യാമറ-പ്രകാശ് വേലായുധൻ തിരക്കഥ-ബാഷ് മൊഹമ്മദ്,ശ്രീകുമാർഅറയ്ക്കൽ,മ്യൂസിക്-വില്യം ഫ്രാൻസിസ്,ഷാൻ റഹ്മാൻ,എഡിറ്റിംഗ്-മനോജ്, ഗാനരചന-ഹരിനാരായണൻ,സൗണ്ട് ഡിസൈൻ-ശ്രീജേഷ്നായർ,ഗണേഷ്മാരാർ,അസോസിയേറ്റ്ഡയറക്ടർപാർത്ഥൻ,പ്രൊഡക്ഷൻ ഡിസൈനർ-അജി കുട്ടിയാണി,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കാൻട്രോളർ-റിന്നി ദിവാകർ,കോസ്റ്റും-ഇർഷാദ് ചെറുകുന്ന്,മേക്കപ്പ്-സജി കാട്ടാക്കട,അഡ്മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു,വി.എഫ്.എക്‌സ്-കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്-ബിനു ബ്രിങ് ഫോർത്ത്, പി.ആർ.ഒ- വാഴൂർ ജോസ്, സ്റ്റിൽ-പ്രേംലാൽ,വിതരണം-മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി-ഒബ്സ്ക്യൂറ ഡിസൈൻ-ഓൾഡ് മോങ്ക്.
സലിം പി. ചാക്കോ .No comments:

Powered by Blogger.