എം.ജി സർവ്വകലാശാലയിലെ രാഷ്ട്രീയവും പ്രണയവും പറയുന്ന സിനിമ ' ഋ ' .


എം.ജി സർവ്വകലാശാലയിലെ രാഷ്ട്രീയവും പ്രണയവും പറയുന്ന സിനിമ ' ഋ '

Watch Trailer : https://youtu.be/F3OYyIdtrjQ

 നിരവധി ക്യാമ്പസ് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും  ഒരു സർവ്വകലാശാല പശ്ചാത്തലമാകുന്ന സിനിമ ആദ്യമായാണ് കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്. മഹാത്മാഗാന്ധിസർവ്വകലാശാലയിലെ  വിദ്യാർത്ഥി രാഷ്ട്രീയവും പ്രണയവുമെല്ലാം കഥയ്ക്ക് വിധേയമാകുമ്പോൾ  സംഘർഷം സ്വാഭാവികതയോടെ സംഭവിക്കുന്നു. ഫാ.വർഗീസ് ലാൽ സംവിധാനം നിർവഹിച്ച സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് കെ മാനുവൽ ആണ്.

ദളിത് മുസ്ലിം പ്രണയങ്ങളെ പൊതുസമൂഹം നോക്കിക്കാണുന്ന രീതി ഈ സിനിമയിൽ രാഷ്ട്രീയ വിഷയമായി സ്വീകരിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസന്റെയും മഞ്ചരിയുടെയും മനോഹരമായ ഗാനങ്ങൾ സിനിമയെ സജീവമാകുന്നു. അന്തരിച്ച നാടൻപാട്ട് കലാകാരൻ  പി.എസ് ബാനർജി ആദ്യമായി ആലപിച്ച നാടൻപാട്ടും സിനിമയുടെ ഭാഗമാണ്. രാജീവ് രാജ്, ഡെയിൻ ഡേവിസ്, രഞ്ജി പണിക്കർ, കോട്ടയം പ്രദീപ്, നയന എൽസ, വിദ്യാ വിജയകുമാർ തുടങ്ങിയ താരനിര സിനിമയ്ക്ക് മികവ് സമ്മാനിക്കുന്നു. സിദ്ധാർത്ഥ്  ശിവയാണ്  ഛായാഗ്രഹണം നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.