കുഞ്ചാക്കോ ബോബൻ,സെന്ന ഹെഗ്‌ഡെ ചിത്രം "പദ്മിനി "തുടങ്ങി.

കുഞ്ചാക്കോ ബോബൻ,സെന്ന ഹെഗ്‌ഡെ ചിത്രം "പദ്മിനി "തുടങ്ങി.

തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി  സംവിധാനം ചെയ്യുന്ന "പദ്മിനി"  എന്ന ചിത്രത്തിന്റെ  ചിത്രീകരണം കൊല്ലങ്കോട് ആരംഭിച്ചു. 

അപർണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് "പദ്മിനി". കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന്  ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. സംഗീതം-ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ, എഡിറ്റർ-മനു,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട,പി.ആർ.ഒ എ.എസ്. ദിനേശ്.
No comments:

Powered by Blogger.