വ്യത്യസ്തമായ മികച്ച സസ്പെൻസ് ത്രില്ലറാണ് " തങ്കം " . ഗിരീഷ് കുൽക്കർണിയുടെ അഭിനയം ശ്രദ്ധേയം.





Rating: ⭐⭐⭐⭐/ 5.

സലിം പി. ചാക്കോ .

cpK desK.


ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, ഗിരീഷ് കുൽക്കർണി  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് "തങ്കം ".


തൃശൂരിലുള്ള രണ്ട് സ്വർണ്ണ ഏജൻറുമാരുടെ ജീവിതത്തിലെ ചില സംഭവങ്ങളാണ് " തങ്കം " സിനിമയുടെ ഇതിവൃത്തം.ബിജു മോനോൻ ( മുത്തു ), വിനീത് ശ്രീനിവാസൻ ( കണ്ണൻ) എന്നിവരുടെജീവിതവുംപ്രവർത്തനമണ്ഡലത്തെ ചുറ്റിപറ്റിയുള്ള പ്രമേയമാണ്  "തങ്കം " . മുത്തു സ്വർണ്ണപണിക്കാരനും കണ്ണൻ സ്വർണ്ണ ഏജന്റുമാരുമാണ് . വിവിധ ജ്വല്ലറികളിൽ ആഭരണങ്ങൾ പണിഞ്ഞ് കൊടുക്കുന്നു. സിനിമയുടെ ആരംഭം മുതലെ സ്വർണ്ണ എജന്റുമാരുടെ പീരി മുറുക്കംനിറഞ്ഞജീവിതംപ്രേക്ഷകനുമായി പങ്കുവെയ്ക്കുന്നു.


അപർണ്ണ ബാലമുരളി,Late കൊച്ചുപ്രേമൻ ,വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, ഇന്ദിരപ്രസാദ് തുടങ്ങിയവരോടൊപ്പം മറാത്തി, ഹിന്ദി , തമിഴ് താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഭാവന സ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി അഭിനയിക്കുന്ന പ്രത്യേകതയും ഈ  ചിത്രത്തിനുണ്ട്. മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് , ജോജി എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ശ്യാം പുഷ്കരൻ ഒരുക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിേന്റേത്.


ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍- മഷര്‍ഹംസ,പ്രൊഡക്ഷന്‍കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ്- തപസ് നായിക്ക്, കോപ്രൊഡ്യൂസേഴ്‌സ്- രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് – എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ. കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍, മാർക്കറ്റിങ്-ഒബ്സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഭാവനാ റിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.


വ്യത്യസ്തമായ നിരവധി  ക്രൈം തില്ലറുകൾ നമ്മുടെ മുന്നിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഈ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുത്തു ആയി ബിജു മേനോനും, കണ്ണനായി വിനീത് ശ്രീനിവാസനും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി. കീർത്തിയായിഅപർണ്ണബാലമുരളിയും മുത്തുവിന്റെ സഹായിയായി എത്തുന്ന വിനീത് തട്ടിലും ശ്രദ്ധേയം.


മഹാരാഷ്ട്ര പോലിസിലെ സബ് ഇൻസ്പെക്ടർ  ജയന്ത്സഖൽക്കറായി ഗിരീഷ് കുൽക്കർണി മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ തന്റെ ഓരോ സിനിമയിലും വ്യത്യസ്ത പ്രമേയങ്ങൾ കൊണ്ടുവരാൻ ശ്രദ്ധിക്കുന്നു.മലയാള സിനിമയിലെ വ്യത്യസ്തമായ ത്രില്ലറുകളുടെ ഗണത്തിൽ ഈ " തങ്കം " ഉൾപ്പെടും.



No comments:

Powered by Blogger.