പ്രണയത്തിന്റെ വേറിട്ട വഴികളിലൂടെ "ക്രിസ്റ്റി " .




പ്രണയത്തിന്റെ വേറിട്ട വഴികളിലൂടെ "ക്രിസ്റ്റി " .




യുവനിരയിലെ ഏറെ ജനപ്രിയ താരമായ മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രിസ്റ്റി എന്ന ചിത്രം ഇതിനകം യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ വന്ന പ്രതികരണംഅത്തരത്തിലുള്ളതാണ്.ഒരുമില്യൻടീസർകടന്ന്ഒന്നാമതെത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ ടീസർ പ്രേക്ഷകമനസ്സിനെകീഴടക്കിയിരിക്കുന്നത്.


നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനം ചേർന്നാണ്.


ബന്യാമൻ - ജി.ആർ.ഇന്ദുഗോപൻ എന്നിവരുടെ "തിരക്കഥ " .




മലയാള സാഹിത്യത്തിലെ ഏറ്റം പ്രഗത്ഭരായബന്യാമിനുംജി.ആർ.ഇന്ദുഗോപനും ചേർന്ന് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത് ഈ ചിത്രത്തിൻ്റെ ഏറെ ആകർ ഷക ഘടകമാണ്. അത്യപൂർവമായ ഒരു ഒത്തുചേരലാണിത്.തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു തികഞ്ഞ പ്രണയ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായിപറയുമ്പോൾത്തന്നെയുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് ഈ ചിത്രത്തിന്റെ അവതരണം.യൂത്തിന്റെ കാഴ്പ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകിനർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

എത്ര പറഞ്ഞാലും ഉറവ വറ്റാത്ത ഒരു വിഷയമാണ് പ്രണയം. ഓരോ കഥക്കും പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിനും അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതാണ് ഈ ചിതത്തെ മുന്നോട്ട് നയിക്കുന്നതും.

ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, , മുത്തുമണി, ജയാ.എസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായർ, എന്നിവരും പ്രധാന താരങ്ങളാണ്.കഥ - ആൽവിൻ ഹെൻറി.ഗോവിന്ദ് വസന്തയുടെ സംഗീതം. പ്രശസ്ത തമിഴ്‌ സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനംനിർവഹിച്ചിരിക്കുന്നത്.അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ. 



ആനന്ദ് സി.ചന്ദ്രൻ ഛായാഗ്രഹണവും മനുആന്റണിഎഡിറ്റിംഗുംനിർവഹിക്കുന്നു.കലാസംവിധാനം - സുജിത് രാഘവ്.മേക്കപ്പ - ഷാജി പുൽപ്പള്ളി.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ഷെല്ലിശ്രീസ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്.,പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.


നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽ പിക്ചേർസ് പ്രദർശനത്തിനത്തിന് എത്തിക്കും.



വാഴൂർ ജോസ്.

ഫോട്ടോ സിനറ്റ് സേവ്യർ .

No comments:

Powered by Blogger.