ചിരഞ്ജീവി ചിത്രം വാള്‍ട്ടയര്‍ വീരയ്യ;' ട്രൈലർ പുറത്തിറങ്ങി.



ചിരഞ്ജീവി ചിത്രം വാള്‍ട്ടയര്‍ വീരയ്യ;' ട്രൈലർ പുറത്തിറങ്ങി.


ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമായ വാൾട്ടയർ വീരയ്യയുടെ ട്രൈലർ പുറത്തിറങ്ങി. ബോബി കൊല്ലയാണ് (കെ.എസ് രവീന്ദ്ര) ചിത്രത്തിന്റെ സംവിധാനം. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ബോബി കൊല്ല തന്നെയാണ്. ശ്രുതി ഹാസനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ


ഈ മാസ്സ് ആക്ഷൻ എന്റർടെയ്നർ 'വാൾട്ടയർ വീരയ്യ' ജനുവരി 13-ന് തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. മാസ് മഹാരാജ രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ കൊമേഴ്സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി കെ മോഹൻ സഹനിർമ്മാതാവാണ്.


ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു.


കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സംഗീത സംവിധായകൻ: ദേവി ശ്രീ പ്രസാദ്ഡിഒപി: ആർതർ എ വിൽസൺ, എഡിറ്റർ: നിരഞ്ജൻ ദേവരാമനെ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി ,രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി, പിആർഒ: ശബരി

No comments:

Powered by Blogger.