വ്യത്യസ്ത പ്രമേയവുമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ " നൻപകൽ നേരത്ത് മയക്കം " .

Rating : 4.25 / 5.

സലിം പി. ചാക്കോ

cpK desK.മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത " നൻപകൽ നേരത്ത് മയക്കം " തിയേറ്ററുകളിൽ എത്തി.


അശോകൻ, രമ്യപാണ്ഡ്യൻ,കൈനകരി തങ്കരാജ്, ടി. സുരേഷ്ബാബു, ചേതൻ ജയലാൽ , അശ്വത് അശോക് കുമാർ , രാജേഷ് ശർമ്മ ,ഗിരീഷ് പെരിഞ്ചീരി, ഗീതി സംഗീത , തെന്നവൻ, പ്രശാന്ത് മുരളി, പ്രമോദ് ഷെട്ടി, യമഗിൽസ മെഷ്, ബിറ്റോ ഡേവിസ് , ഹരി പ്രശാന്ത് വർമ്മ, ബാലൻ പാറയ്കൽ , പൂ രാമു, രമ്യ സുവി തുടങ്ങിയവർ ഈ ചിത്രത്തിൽഅഭിനയിക്കുന്നു.തിരക്കഥഎസ്.ഹരീഷും,ഛായാഗ്രഹണം തേനി ഈശ്വറും, എഡിറ്റിംഗ് ദീപു എസ്. ജോസഫും നിർവ്വഹിക്കുന്നു. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ഈ ചിത്രം വേഫേയറർ ഫിലിംസ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു.


ജെയിംസ്  ഉച്ചഭക്ഷണത്തിന് ശേഷം അലസമായ ഉറക്കത്തിൽ നിന്ന് ഏഴുന്നേൽക്കുകയും താൻ എന്താണെന്നും എവിടാണെന്നും എത് സ്ഥലത്തേക്കാണ് പോകുന്നതെന്നും മറക്കുന്നു. അവൻ ഒരു പുതിയ ജീവിതം നയിക്കാൻ തുടങ്ങുന്നു. മറ്റൊരാളുടെ ഭാഷയിൽ തുടങ്ങുന്നു. അവന്റെ ഓർമ്മക്കും സംഗീതം പോലും മറ്റൊരാളുടേതായിമാറുന്നു.അദ്ദേഹത്തിന്റെ ട്രാൻസ് അവസ്ഥയുടെ പര്യവേക്ഷണമാണ് ഈ സിനിമ .


ജെയിംസിന്റെ ( മമ്മൂട്ടി) ജീവിതത്തിലെ സംഭവങ്ങളാണ് സിനിമ പറയുന്നത്. തമിഴ്നാട്ടിലെ വേളാങ്കണ്ണി സന്ദർശിച്ച ശേഷം ഒരു കൂട്ടത്തോടോപ്പം ജെയിംസും ഭാര്യയും മകനുംമലയാളി വിനോദ സഞ്ചാരികൾ ബസിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നു. തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ ജെയിംസ് ബസ് നിർത്തി ഉച്ചഭക്ഷണത്തിന് ശേഷം വിനോദ സഞ്ചാരികൾ ഗ്രാമത്തിൽ എത്തുന്ന വേളയിൽ , ഇതിനിടയിൽ വഴി തെറ്റിയ ഒരു യാത്രക്കാരനെ പോലെ ജെയിംസ് അഭിനയിക്കാൻ തുടങ്ങുന്നു. അയാൾ ഒരു തമിഴനെപ്പോലെ പെരുമാറാനും ആ പ്രദേശത്തെ നാട്ടുക്കാരനായ സുന്ദരത്തെപ്പോലെതമിഴിൽസംസാരിക്കാനും തുടങ്ങുന്നു. ജെയിംസിനെ തിരികെ കൊണ്ടുവരാൻ മുഴുവൻ തീർത്ഥാടന സംഘവും ആ ഗ്രാമത്തിൽ താമസിക്കേണ്ട അവസ്ഥയിലേക്ക് തള്ളപ്പെടുന്നു.സാരഥിതിയേറ്ററുകളിലെ ഒരു നാടക സംഘത്തിന്റെ വാനിലാണ് തീർത്ഥാടന സംഘം സഞ്ചരിക്കുന്നത്. 

ഒപ്പം യാത്ര ചെയ്ത എല്ലാവരെയും ഗ്രാമത്തിലെ നാട്ടുകാരെയും ആശയ കുഴപ്പത്തിലാക്കുന്നു. മിഥ്യാ ധാരണയുടെയും ഫാന്റസിയുടെയും ട്രാൻസിന്റെയും ലോകത്തിലൂടെ അവൻ സഞ്ചരിക്കുമ്പോൾ അവനെ പിന്തുടരുന്നു.


കാവ്യാത്മകമായ സ്യഷ്ടിയാണ് ഈ ചിത്രം. ആ ഗ്രാമീണ തമിഴ് ഗ്രാമത്തിൽ ഒഴുകി നടക്കുന്ന പ്രേക്ഷകരുടെ മനസ്സിനെസംവിധായകൻനിലനിർത്തുന്നു. മലയാളി സമൂഹം കാണിക്കുന്ന വർഗ്ഗീയതയെക്കുറിച്ച്സ്വയംചിന്തിക്കണമെന്നും സംവിധായകൻ ആവശ്യപ്പെടുന്നു. ജെയിംസ് / സുന്ദരം എന്നീ കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിക്കുന്നു.എസ്. ഹരീഷിന്റെ തിരക്കഥയും സംഭാഷണവും ഗംഭീരമാണ്. സംഭാഷണങ്ങൾ മൂർച്ചയുള്ളതാണ്. സൗണ്ട് ഡിസൈൻ ഫലപ്രദമായിഉപയോഗിച്ചിരിക്കുന്നു. പുതുമയുള്ള ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരും കണ്ടിരിക്കേണ്ട സിനിമയാണ്.


No comments:

Powered by Blogger.