നേരിന്റെ പക്ഷം പിടിക്കുന്നവർക്ക് എവിടെയും തലയുയർത്തി നിൽക്കാൻ കഴിയും.
Rating:  3 / 5

സലിം പി. ചാക്കോ

cpK desK.


ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ്  എസ്.ജെ.സിനു സംവിധാനംചെയ്യുന്ന"തേര്".കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻത്രില്ലർചിത്രംചൂണ്ടിക്കാണിക്കുന്നത് നീതികാത്തുസൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയിൽ അതിജീവനം നടത്തുന്ന സാധാരണക്കാരുടെകഥയിലേക്കാണ്.അസാധാരണമായ സാഹചര്യത്തിൽ ഒരു കൊലപാതക കേസിൽ അകപ്പെടുന്ന ഹരിയുടെയും രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. 


അമിത് ചക്കാലക്കൽ, ബാബുരാജ്, കലാഭവൻഷാജോൺ,വിജയരാഘവൻസഞ്ജു ശിവറാം,  ശ്രീജിത്ത് രവി , അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ,    നിൽജ  കെ. ബേബി, ലിയ സിയാറ  വീണാനായർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ബ്ലൂഹിൽനെയ്‌ൽകമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി. സാം  ഈ ചിത്രം  നിർമ്മിക്കുന്നു. തിരക്കഥ ദിനിൽ പി.കെ, ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്ടിഡിശ്രീനിവാസൻ,സംഗീതസംവിധാനംനിർവഹിച്ചിരിക്കുന്നത് യാക്സണും നേഹയും ചേർന്നാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്‌, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ് ലിജു പ്രഭാകർ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, ഡിസൈൻസ് മനു ഡാവിഞ്ചി, സ്റ്റിൽസ് രാംദാസ് മാത്തൂർ. പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ ശിൽപ്പികൾ. 


ഹെൽമറ്റ് എടുക്കാതെ പുറത്തിറങ്ങിയ ഹരികൃഷ്ണന്റെ പിതാവിനെ പോലീസ് പിടികൂടുകയും തുടർന്ന് അദ്ദേഹം കുഴഞ്ഞ് വിണ് മരിക്കുന്നതും തുടർന്ന് ഹരിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. നിയമം നടപ്പാകേണ്ടവർ വേട്ടക്കാർ ആകുമ്പോൾ സാധാരണകാർക്ക് അതിജിവിതത്തിന് ഇറങ്ങേണ്ടിവരും എന്നാണ് സിനിമയുടെ പ്രമേയം.


യുവതാരം അമിത് ചക്കാലയ്ക്കൽ ഹരികൃഷ്ണനെനന്നായിഅവതരിപ്പിച്ചു.രവിയായി പ്രമോദ് വെളിയനാട് തിളങ്ങി.ഹരികൃഷ്ണന്റെമാതാപിതാക്കളായി വിജയരാഘവനും സ്മിനു സിജോയും ശ്രദ്ധേയമായി.  കലാഭവൻ ഷാജോണും ,ബാബുരാജും  പ്രേക്ഷക ശ്രദ്ധ നേടി.

No comments:

Powered by Blogger.