" എങ്കിലും ചന്ദ്രികേ " ഫെബ്രുവരി പത്തിന് റിലീസ് ചെയ്യും.


"എങ്കിലും ചന്ദ്രികേ " ഫെബ്രുവരി പത്തിന് റിലീസ് ചെയ്യും. 


മലയാള സിനിമയിലെ ' ജനപ്രിയരായ സുരാജ് വെഞ്ഞാറമൂട്,ബേസിൽ ജോസഫ്, സൈജു ക്കുറുപ്പ് ,എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എങ്കിലും ചന്ദ്രികേ ..എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.





ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു.

ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽഅരങ്ങേറുന്നസംഭവങ്ങളാണ്പൂർണ്ണമായുംനർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.നിരഞ്ജനാ അനൂപും,തൻവി റാമുമാണു നായികമാർ.അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ആദിത്യൻ ചന്ദ്ര ശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.വിനായക് ശശികുമാറിന്റെവരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ജിതിൻ സ്റ്റാൻസിലോസ്.എഡിറ്റിംഗ് ലിജോ പോൾ,കലാസംവിധാനം -ത്യാഗു ,മേക്കപ്പ് -സുധി.കോസ്റ്റ്യം -ഡിസൈനർ - സ്റ്റെഫി സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർകെ.എം.നാസർ.പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ .പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷിബു പന്തലക്കോട്.പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി - സുശീലൻ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു.




ഫെബ്രുവരി പത്തിന് ഈ ചിത്രം ഫ്രൈഡേഫിലിംസ്പ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്

No comments:

Powered by Blogger.