നീലവെളിച്ചത്തിലെ നായക നടന് ജന്മദിനാശംസകൾ.


നീലവെളിച്ചത്തിലെ നായക നടന് ജന്മദിനാശംസകൾ.





പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസിന്റെജന്മദിനാഘോഷത്തോടനുബന്ധിച്ച്, "നീലവെളിച്ചം"എന്ന ചിത്രത്തിലെ അണിയറ ശില്പികൾ ആശംസകൾ നേർന്നു കൊണ്ട് പോസ്റ്റർറിലീസ്ചെയ്തു.നീലവെളിച്ചത്തിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിക്കുന്ന ടൊവിനോ തോമസിന്റെ കഥാപാത്ര പോസ്റ്റിലൂടെയാണ് പ്രേക്ഷകർക്കായി ആശംസകൾ അറിയിച്ചത്.




വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം,റിമ കല്ലിങ്കലിന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തിരുന്നു.എസ് ജാനകി ആലപിച്ച,കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്ക്കരൻ ടീമിന്റെ ഹൃദ്യ ഗാനമായ "അനുരാഗ മധുചഷകം",ഇന്നിന്റെഅലങ്കാരത്തോടെ  അവതരിപ്പിക്കുന്ന ഗാനം ഏറെ ജനപ്രീതിനേടിയിരുന്നു.ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ വാനമ്പാടിയായ കെ എസ് ചിത്ര  ഈ ഗാനം ആലപിച്ചത്.




1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു.പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.




മായാനദി,വൈറസ്,നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന"നീലവെളിച്ചം" ഏപ്രിൽ ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.



പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.