സ്റ്റെഫി സേവ്യറിന്റെ ആദ്യ ചിത്രം " മധുര മനോഹര മോഹം " ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.








പ്രശസ്ത കോസ്റ്റും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുന്ന ആദ്യ ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുൽഖർ സൽമാൻ പുറത്തിറക്കി.


ബീ.3.എം കിയേഷൻസ് ബാനറിൽ  നോബിൻ മാത്യൂ ,  മിനു തോമസ്, പ്രമോദ് മാട്ടുമ്മൽ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്.നമ്മുടെഓരോരുത്തരുടേയും ഇടയിലും പ്രശ്നങ്ങളുണ്ട്. അതിനെഎങ്ങനെതരണംചെയ്യുന്നുവെന്നതാണ്ഓരോകുടുംബത്തിൻ്റേയുംമുന്നോട്ടുള്ള ഗതിവിഗതികളെ നിയന്ത്രിക്കുന്നത്.


ഷറഫുദ്ദീൻ നായകനാകുന്ന ഈ ചിത്രത്തിൽ രജീഷ വിജയനും,ആർഷാ ബൈജുവുംനായികമാരാണ്.മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയാണ് ആർഷ . വിജയരാഘവൻ, സൈജുക്കുറുപ്പ്, അൽത്താഫ് സലിം ,ബിജു സോപാനം. ബിന്ദു പണിക്കർ,സുനിൽ സുഗദ എന്നിവരുംഈചിത്രത്തിൽഅഭിനയിക്കുന്നു.ഇവർക്കൊപ്പംഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു.

രചന  മഹേഷ് ഗോപാൽ ,ജയ് വിഷ്ണു സംഗീതംഹിഷാംഅബ്ദുൾവഹാബ്,ഛായാഗ്രഹണംചന്ദ്രുസെൽവരാജ്,എഡിറ്റിംഗ്അപ്പുഭട്ടതിരി,കലാസംവിധാനം  ജയൻ ക്രയോൺ, മേക്കപ്പ് റോണക്സ് സേവ്യർ ,കോസ്റ്റും ഡിസൈൻ  സനൂജ് ഖാൻ ,ചീഫ് അസ്സോസ്സിയേറ്റ്ഡയറക്ടർ സൃമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് സുഹൈൽ,എബിൻ എടവനക്കാട് ,പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത് , പി.ആർ. ഓ വാഴൂർ ജോസ് എന്നിവരാണ് അണിയറ ശിൽപ്പികൾ. 



ബീ.3.എം.റിലീസ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കും. 


സലിം പി. ചാക്കോ .

cpK desK.

No comments:

Powered by Blogger.