ബിജു മേനോൻ,സൂരാജ് വെഞ്ഞാറമൂട് ചിത്രം തുടങ്ങി.


ബിജു മേനോൻ,സൂരാജ് വെഞ്ഞാറമൂട് ചിത്രം തുടങ്ങി.


ടൊവിനോ തോമസിന്റെ "ഒരു മെക്സിക്കൻ അപാരത"എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ,രേണു എ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

ടൊവിനോ തോമസിന്റെ 'മറഡോണ' എന്ന ചിത്രത്തിനു ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ, സൂരാജ് വെഞ്ഞാറമൂട്,ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശസ്ത ചലച്ചിത്ര നടൻ ദിലീഷ് പോത്തൻസ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ,ബിജുമേനോൻ,സൂരാജ് വെഞ്ഞാറമൂട് എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പടിച്ചു.

മനീഷ് മാധവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.രാജേഷ്ഗോപിനാഥൻ കഥതിരക്കഥ,സംഭാഷണമെഴുതുന്നു.സംഗീതം-സുഷിൻ ശ്യാം, എഡിറ്റർ-ഷൈജു ശ്രീ ധരൻ,ടോബി ജോൺ.

പ്രൊഡക്ഷൻ കൺട്രോളർ-സെബീർ മലവെട്ടത്ത്,കല-ഇന്ദുലാൽ, മേക്കപ്പ്-ശ്രീജിത്ത്ഗുരുവായൂർ,വസ്ത്രാലങ്കാരം-സുനിൽജോർജ്ജ്,ചീഫ്അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത്ത് നായർ,സുമിത് സോമശേഖരൻസ്റ്റിൽസ്-രാഹുൽ എം സത്യൻ, പരസ്യക്കല-ഓൾഡ് മോങ്ക്സ്,പി ആർ ഒ-എ എസ് ദിനേശ്.

.

No comments:

Powered by Blogger.