നായികയായി മൃണാള്‍ താക്കൂര്‍, ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത് ..നായികയായി മൃണാള്‍ താക്കൂര്‍, ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത് ..


തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നാനി 30' എന്ന വിളിപ്പേരിലായിരിക്കും ചിത്രം താല്‍ക്കാലികമായി അറിയപ്പെടുക. നവാഗതനായ ഷൗര്യൂവ് ആണ് ചിത്രത്തിന്റ സംവിധായകൻ.  ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‍സും പുറത്തുവിട്ടിട്ടുണ്ട്.


https://youtu.be/ziPiMt4RENg


സീതാ രാമം' എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് നാനിയുടെ നായികയാകുക. ഇതാദ്യമായിട്ടാണ് നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഒരൊറ്റ ചിത്രംകൊണ്ടു മലയാളികളുടെ അഭിമാനമായി മാറിയ ഹീഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം.. പിആർഓ ശബരി

No comments:

Powered by Blogger.